കനത്തമഴയില്‍ ജില്ലയില്‍ ഒരു വീട് പൂര്‍ണമായും 111 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലായി 22 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പമ്പയില്‍ കുളിക്കാന്‍ ഇറങ്ങിയ തീര്‍ഥാടകനെ കാണാതായി. ആലപ്പുഴ സ്വദേശി ഗോപകുമാറിനെ(35)യാണ് കാണാതായത്.…
മുന്‍പ് അഞ്ചുമാസം മാത്രമായിരുന്ന കേരളത്തിന്റെ ടൂറിസം സീസണ്‍ വര്‍ഷം മുഴുവനുമാക്കി മാറ്റാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായി സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തണ്ണിത്തോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഹോം സ്‌റ്റേയുടെ ഉദ്ഘാടനം…
ഒരു സാമ്പത്തിക വര്‍ഷം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തുക ആ വര്‍ഷം തന്നെ ചെലവഴിക്കുന്ന രീതി പ്രോത്സാഹിപ്പിക്കുന്നതിന് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സ്പില്‍ ഓവര്‍ പദ്ധതികള്‍ നിര്‍ത്തലാക്കുമെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി കെ.ടി.ജലില്‍…
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഡ്യൂട്ടി സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും അപാകതകളും മുഖ്യമന്ത്രിയുടേയും ഗതാഗതമന്ത്രിയുടേയും കെ.എസ്.ആര്‍.ടി.സി എംഡിയുടേയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വീണാജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു. …
ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ ഗജമണ്ഢപത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ ഭദ്രദീപം കൊളുത്തി വള്ളസദ്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആറന്മുളയുടെ വികസനത്തിനുള്ള വിവിധ പദ്ധതികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് അദ്ദേഹം…
സംസ്ഥാന സര്‍ക്കാര്‍ കിഎഫ്ബിയില്‍ ഉള്‍പെടുത്തി പത്തനംതിട്ടയില്‍ നിര്‍മിക്കുന്ന മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് 25 ദിവസത്തിനുള്ളില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാകും. ഇത് സംബന്ധിച്ച പരിശോധനകള്‍ക്കായി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള…
ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനിലെ വിദ്യാര്‍ഥികള്‍ക്കായി അടൂര്‍ ഗവ. ബോയ്‌സ് സ്‌കൂളില്‍ സിവില്‍ സര്‍വീസ് പരിശീലനം തുടങ്ങി. മുന്‍ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി കെ മോഹന്‍ദാസ് ആദ്യ ക്ലാസെടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി…
സാമൂഹിക മുന്നേറ്റത്തിനും സ്ത്രീകളുടെ ശാക്തീകരണത്തിനുമായി കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ സ്ത്രീ പദവി സ്വയം പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ സംഘടിപ്പിച്ച…
വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ പരമാവധി ചെറുകിട വൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. കുമ്പനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട…
അടുത്ത ശബരിമല തീര്‍ഥാടന കാലത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള പോലീസിന്റെ ആദ്യഘട്ട പരിശോധന ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തി ല്‍ പൂര്‍ത്തിയായി. ജൂലൈ മൂന്ന്, ഏഴ് തീയതികളിലാണ് ളാഹ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍…
