ഡിസംബർ 2 മുതൽ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. നിലവിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ്.

തൃശ്ശൂർ: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അതിതീവ്രമായതിനെ തുടർന്ന് ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ദുരന്തനിവാരണ അതോററ്റി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഉദ്യോഗസ്ഥർ ഏതു സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് നിർദ്ദേശം നൽകി. കടലിൽ മത്സ്യബന്ധനത്തിന് പോയവരോട് തിരിച്ചെത്തുന്നതിനുള്ള…

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (01/12/2020) 630 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 683 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6298 ആണ്. തൃശൂർ സ്വദേശികളായ 81 പേർ മറ്റു ജില്ലകളിൽ…

തൃശൂർ: ഡിസംബർ ഒന്ന് ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ കലക്ടർ എസ് ഷാനവാസിന് ജില്ലാ മെഡിക്കൽ ഓഫീസർക്കു വേണ്ടി ഡിസ്ട്രിക്ട് സർവയലൻസ് ഓഫീസർ ഡോ ടി കെ…

തൃശൂർ ജില്ലയിലെ തീരദേശ സുരക്ഷ സംബന്ധിച്ച് നിലവിലെ സ്ഥിതി അവലോകനം ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി യോഗം ചേർന്നു. യോഗത്തിൽ മത്സ്യബന്ധന യാനങ്ങളിൽ ഉപയോഗിക്കുന്ന എ ഐ എസ് (ഓട്ടോമാറ്റിക് ഐഡൻ്റിഫിക്കേഷൻ സിസ്റ്റം)…

തൃശ്ശൂർ:  കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് സ്പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഓൺലൈൻ പരിശീലന ക്ലാസ് നടന്നു. സ്പെഷ്യൽ വോട്ടർമാർക്ക് ബാലറ്റ് പേപ്പർ കൈമാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,…

തൃശ്ശൂർ: സമൂഹത്തിൽ ലിംഗപദവി അടിസ്ഥാനത്തിൽ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സംഘടന നവംബർ 25 പ്രതിരോധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാതലത്തിൽ ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കുന്നത്. ഡിസംബർ 3 രാവിലെ 10.30ന് 'സുരക്ഷ' എന്ന പേരിൽ…

തൃശ്ശൂർ: തെക്കൻ കേരളം - തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ജില്ലയിലും കനത്ത ജാഗ്രത വേണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് ജില്ലാതല ദുരന്തനിവാരണ…

തൃശ്ശൂർ: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചിലവ് കണക്കുകൾ സമർപ്പിക്കാനുള്ള ഫിനാൻസ് ഓഫീസറായി പി ജി അനിൽകുമാറിനെ ജില്ലാ കലക്ടർ എസ് ഷാനവാസ് ചുമതലപ്പെടുത്തി. തൃശൂർ കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, നഗരസഭകളായ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി,…

തൃശ്ശൂർ: ജില്ലയിൽ പൊതുഗതാഗത സംവിധാനവും ബസ് സർവ്വീസുകളും പൂർവ്വസ്ഥിതിയിലായ സാഹചര്യത്തിൽ വികെഎൻ ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തിച്ചിരുന്ന കൺട്രോൾറൂം, ഫെസിലിറ്റേഷൻ സെന്റർ എന്നിവയുടെ പ്രവർത്തനം നിർത്തിവെച്ചു. കോവിഡ് രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ…