2021 മേയിൽ നടത്തുന്ന ഡി.എൽ.എഡ് (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) രണ്ടാം സെമസ്റ്റർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. keralapareekshabhavan.in ൽ ലഭ്യമാണ്.
സാങ്കേതിക പരീക്ഷാ വിഭാഗം നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇൻ എൻജിനിയറിങ്/ടെക്‌നോളജി/മാനേജ്‌മെന്റ്/ കൊമേഴ്‌സ്യൽ പ്രാക്ടീസ് (2015 സ്‌കീം) എന്നിവയുടെ അഞ്ചും ആറും സെമസ്റ്റർ പരീക്ഷകൾ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ചാൻസലർ സർവകലാശാലകളോട് നിർദ്ദേശിച്ചതനുസരിച്ച് കേരളസർവകലാശാല ഇന്ന് (ഏപ്രിൽ 19) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു. മാറ്റിവച്ച പരീക്ഷകൾ മേയ് 10 മുതൽ…
സ്‌കോൾ കേരള സർക്കാർ/ എയ്ഡഡ് ഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് (ഡി.സി.എ) ആറാം ബാച്ച് പ്രവേശന, പുന:പ്രവേശന രജിസ്‌ട്രേഷൻ നീട്ടി. പിഴകൂടാതെ ഏപ്രിൽ 30…
സംസ്ഥാനത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗവർണ്ണറുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ഇന്ന് (ഏപ്രിൽ 19) മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി-പ്രാക്ടിക്കൽ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത്…
2020 ഡിസംബറിൽ നടന്ന കഥാപ്രസംഗം സർട്ടിഫിക്കറ്റ് പരീക്ഷയുടെ ഫലം keralapareekshabhavan.in ൽ പ്രസിദ്ധീകരിച്ചു.
2021 എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരപേപ്പറുകളുടെ മൂല്യനിർണ്ണയം നടത്തുന്നതിന് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പരീക്ഷ മൂല്യനിർണ്ണയത്തിന് എച്ച്.എസ്.റ്റിമാർക്ക് ഏപ്രിൽ 24വരെ അപേക്ഷിക്കാം.പ്രഥമാദ്ധ്യാപകർ iExaMS പോർട്ടലിൽ HM Login വഴി അപേക്ഷകളുടെ വിവരങ്ങൾ പരിശോധിച്ച് 22ന് Confirm ചെയ്യണം. സ്‌കൂളുകളിലെ…
സ്‌കോൾ കേരള നടത്തുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ചിന്റെ പ്രായോഗിക പരീക്ഷ മെയ് 24 മുതൽ 28 വരെ മാറ്റി. പരീക്ഷാ വിജ്ഞാപന പ്രകാരം തിയറി പരീക്ഷ മുൻ നിശ്ചയിച്ച തിയതികളിൽ നടത്തുമെന്ന് എക്‌സിക്യൂട്ടീവ്…
കേരള ലെജിസ്ലേറ്റീവ് അസംബ്ലീസ് മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ ഏപ്രിൽ 17, 18 തിയതികളിൽ കോഴിക്കോടും 24, 25 തിയതികളിൽ എറണാകുളത്തും…
പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലെ സ്പെഷ്യൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനിലൂടെയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഏപ്രിൽ 19 നകം…