കെ.എസ്.ആര്‍.ടി.സി നിലയ്ക്കല്‍- പമ്പ ചെയിന്‍ സര്‍വ്വീസ് വരുമാനം 21 ന് വൈകിട്ട് വരെയുള്ള കണക്കുപ്രകാരം 14,16,14,609 രൂപയാണ്. നവംമ്പര്‍ 15 മുതലുള്ള 28450 ചെയിന്‍ സര്‍വ്വീസുകളില്‍ നിന്നാണ് ഈ വരുമാനം. കെ.എസ്.ആര്‍.ടി.സി ജണ്‍ട്രം, നോണ്‍…

സൂര്യഗ്രഹണം കണക്കിലെടുത്ത് ഈ മാസം 26 ന് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര തിരുനട, മാളികപ്പുറം, പമ്പ ക്ഷേത്ര നടകള്‍ നാല് മണിക്കൂര്‍ അടച്ചിടും. 7.30 മുതല്‍ 11.30 വരെയാണ് ക്ഷേത്രനടകള്‍ അടയ്ക്കുന്നത്. സൂര്യഗ്രഹണം…

ഭക്തജനസൗകര്യങ്ങള്‍, ഭക്തജനസാന്നിധ്യം, സര്‍ക്കാര്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും ദേവസ്വംബോര്‍ഡിന്റേയും ഏകോപനം എന്നീ കാര്യങ്ങളിലെല്ലാം മുന്‍വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് ഇത്തവണത്തെ തീര്‍ഥാടനം മികവുറ്റതാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മണ്ഡലപൂജയ്ക്ക് മുന്‍പായി തീര്‍ഥാടകര്‍ക്ക് നല്‍കിയ സൗകര്യങ്ങള്‍ അവലോകനം…

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു ശബരിമല തീര്‍ഥാടകര്‍ക്ക് ദൃശ്യവിസ്മയം പകരുന്ന പമ്പയിലെ പൂങ്കാവനം ശില്‍പാവിഷ്‌ക്കാരം ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കാനനവാസനായ അയ്യപ്പന്റെ ജനനവും പുണ്യനദിയായ പമ്പയും  ഉള്‍പ്പെടുന്നതാണ്…

*നട അടച്ചിടുന്നത്  7.30 മുതല്‍ 11.30 വരെ *മാളികപ്പുറം ,പമ്പ തുടങ്ങിയ  ക്ഷേത്രങ്ങളിലും സമയക്രമം ബാധകം 2019 ഡിസംബര്‍ 26 ന് നടക്കുന്ന സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഗ്രഹണ സമയത്ത്…

സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് രുചിയും വൃത്തിയുമുള്ള  ഭക്ഷണമൊരുക്കുകയാണ് ദേവസ്വം മെസ്സിലെ ജീവനക്കാര്‍. മുന്നൂറോളം പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം മെസ്സിലുണ്ട്. എല്ലാ ദിവസവും മൂവായിരത്തോളം പേര്‍ നേരിട്ട് വന്ന് ഭക്ഷണം കഴിക്കുന്നു.…

ശബരിമല സന്നിധാനം ശ്രീധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ ഭക്തിയുടെ ഓളങ്ങള്‍ തീര്‍ത്ത് വേണു ആദിനാടിന്റെ പുല്ലാങ്കുഴല്‍ കച്ചേരി. ഏഴാംവര്‍ഷമാണ് പ്രശസ്ത പുല്ലാങ്കുഴല്‍ വാദകനായ വേണു സന്നിധാനത്ത് കച്ചേരി അവതരിപ്പിക്കുന്നത്. ഇരുമുടിക്കെട്ടുനിറച്ചാണ് ഇദ്ദേഹം എത്തിയത്. പ്രശസ്തമായ ഭക്തിഗാനങ്ങള്‍ ആസ്വാദകര്‍…

മാളിക പുറത്തമ്മയുടെ ശ്രീകോവിലിനരികിൽ ശ്രീ മണികണ്ഠ സ്വാമിയുടെ മണിമണ്ഡപത്തിനു മുന്നിൽ പ്രസാദ് ആറന്മുള പറകൊട്ടി പാടി തുടങ്ങിയിട്ട് അമ്പതാണ്ടായി. അച്ഛനോടൊപ്പം എട്ടു വയസ്സിൽ പതിനെട്ടാം പടി ചവിട്ടിയതാണ്. അന്നു തന്നെ അച്ഛന്റെ പരികർമിയായി. ഇതിനകം…

'അതുല്യം അനുപമം വിവരണാതീതം' -ഇസ്രയേലില്‍ നിന്ന് ആദ്യമായി സന്നിധാനത്തെത്തിയ ഇസ്രയേലുകാരുടെ വാക്കുകളില്‍ നിറഞ്ഞത് ശബരിമല സമ്മാനിച്ച അപൂര്‍വ്വാനുഭവം. കാനനവാസന്റെ ശ്രീകോവില്‍നടയില്‍ നിന്ന് തൊഴുത് പ്രസാദകളഭം  തൊട്ട് സോപാനത്ത്  എത്തിയ ടെല്‍ അവീവില്‍ നിന്നുള്ള സഞ്ചാരികളായ…

ശബരിമലയിലേക്ക് പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുവരുന്നതിന് എതിരായ ബോധവത്കരണം സ്വാമി അയ്യപ്പന്‍മാര്‍ ഇരുമുടിക്കെട്ട് നിറയ്ക്കുന്നിടത്ത് തുടങ്ങണമെന്ന് 'പുണ്യം പൂങ്കാവനം' പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഐ.ജി പി. വിജയന്‍ സന്നിധാനത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരുമുടിക്കെട്ടിലും മറ്റുമായി പ്ലാസ്റ്റിക്…