പൊന്നാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ ശിശു വികസന വകുപ്പിന്റെ സെമിനാർ. 'മാറുന്ന കാലഘട്ടവും ഉത്തരവാദിത്തപൂർണമായ രക്ഷാകർതൃത്വവും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. അഞ്ഞൂറിലധികം…
സാമൂഹിക ബഹുസ്വരതയുടെയും ഉൾച്ചേർക്കലുകളുടെയും തുല്യ അവസരത്തിന്റെയും രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന ദൃശ്യാവിഷ്‌കാരമായിരുന്നു ഐ.സി.ഡി.എസ് പ്രവർത്തകർ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊന്നാനിയിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേളയിൽ അവതരിപ്പിച്ചത്. സ്ത്രീ…
ഉണർവ് നാടൻ പാട്ട് സംഘം പൊന്നാനിയിൽ കൊട്ടിപ്പാടിയപ്പോൾ പാട്ടിനൊപ്പം നിറഞ്ഞാടി പൊന്നാനിയിലെ കലാസ്വാദകരും. ഏവരെയും ത്രസിപ്പിക്കുന്ന നാടൻ ശീലുകളിൽ വേദി ഒന്നാകെ ആറാടിയപ്പോൾ എന്റെ കേരളം പ്രദർശനത്തിന്റെ കലാസന്ധ്യ ഉത്സവ രാവായി. കലാഭവൻ മണിയുടെ…
കോഴിക്കോടിന് ഇനി ഏഴു ഉത്സവനാളുകൾ. സർക്കാരിന്റെ മുഴുവൻ വകുപ്പുകളെയും സേവനങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളക്ക് മെയ് 12 തുടക്കമാവും. വർണാഭമായ ഘോഷയാത്രയോടെ ആരംഭിക്കുന്ന മേള വ്യത്യസ്തമായ കാഴ്ചാനുഭവങ്ങളാണ്…
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ് 12 മുതൽ കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള ആഘോഷമാക്കാൻ ദിവസേന സംഘടിപ്പിക്കുന്നത് വ്യത്യസ്ത കലാ- സാംസ്ക്കാരിക പരിപാടികൾ. ബീച്ചിൽ പ്രത്യേകമായി ഒരുക്കിയ…
പറഞ്ഞിട്ടും കണ്ണുരുട്ടിയിട്ടും പിന്മാറാൻ ഉദ്ദേശമില്ലെങ്കിൽ പിന്നെ കൊണ്ടറിയാനാകും അവരുടെ വിധി. കേരളാ പൊലീസിന്റെ ജനമൈത്രി സുരക്ഷാപദ്ധതിയിലൂടെ പരിശീലനം ലഭിച്ചവരെ നേരിടാൻ പോയാൽ തടി കേടാകുമെന്ന് പൊന്നാനി എ.വി സ്‌കൂൾ മൈതാനത്ത് നടക്കുന്ന 'എന്റെ കേരളം'…
വ്യാസഭാരതകഥയിലെ കഥാപാത്രമായ കർണ്ണന്റെ കഥയ്ക്ക് നൃത്താവിഷ്‌കാരം നൽകി 'സൂര്യപുത്രൻ ' എന്റെ കേരളം പ്രദർശന വിപണന മേളയിൽ നിറഞ്ഞ കയ്യടിയോടെ അരങ്ങേറി. തികച്ചും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ നൃത്താവിഷ്‌കാരമാരമായിരുന്നു സൂര്യ പുത്രൻ. ലാസ്യ കലാക്ഷേത്രയുടെ…
പൊന്നാനി എ.വി ഹൈസ്‌കൂൾ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലെ സ്റ്റാളുകൾ മന്ത്രി വി അബ്ദുറഹിമാൻ സന്ദർശിച്ചു. ഇന്നലെ വൈകുന്നേരമാണ് മന്ത്രി പ്രദർശന നഗരിയിലെത്തിയത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ…
ഉപയോഗ ശൂന്യമായ എൽ.ഇ.ഡി ബൾബുകൾ ഇനി കളയേണ്ടതില്ല. അതുമായി പൊന്നാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ എത്തൂ... പുതിയതുമായി മടങ്ങൂ. വൈദ്യുതി ഉപയോഗത്തിൽ ഏറ്റവും ലാഭകരമായ എൽ.ഇ.ഡി ബൾബുകൾ ഉപയോഗ ശൂന്യമായാൽ…
സെൽഫിയല്ല ഇത്തവണ സെൽഫി വീഡിയോ ആയാലോ. പൊന്നാനി എന്റെ കേരളം പ്രദർശന വേദിയെ കൂടുതൽ ആകർഷകമാക്കുകയാണ് 360 ഡിഗ്രി സെൽഫി ബൂത്ത്. ആദ്യ ദിവസം തന്നെ മേളയിലെ തരമായിരിക്കുകയാണ് ബൂത്ത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക്…