വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ സമയോചിതമായ ഇടപെടലില്‍ മല്ലശേരി സ്വദേശിനി മണിയമ്മയ്ക്ക് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. കര്‍ഷക തൊഴിലാളിയും ക്ഷേമനിധിയിലെ അംഗവുമായ ഭര്‍ത്താവ് ഭാസ്‌കരപിള്ള വരിസംഖ്യ മുടങ്ങാതെ…
ആടിനേയും ആട്ടിന്‍കുട്ടിയേയും പുലിപിടിച്ചെന്ന ബിനോയിയുടെ പരാതിയില്‍ ഉടനടി നഷ്ടപരിഹാരം ലഭ്യമാക്കിക്കൊണ്ട് കരുതലും കൈത്താങ്ങും കോന്നി താലൂക്ക് തല അദാലത്തിന് വിജയത്തുടക്കം. 2022 ലാണ് ബിനോയിയുടെ ഉപജീവനമാര്‍ഗമായ ആടും അതിന്റെ കുട്ടിയും പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.…
ഗുരുനാഥന്‍മണ്ണ് വയ്യാറ്റുപുഴ റോഡിലെ ഇടക്കാട് ഭാഗം സഞ്ചാരയോഗ്യമാക്കണമെന്ന വര്‍ഗീസ് കോശിയുടെ അപേക്ഷയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ സത്വര നടപടി. സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക് തല അദാലത്തിനെത്തിയാണ് വര്‍ഗീസ് ഒരു പ്രദേശത്തിന്റെ ഏറെക്കാലമായുള്ള…
ആരേയും ബുദ്ധിമുട്ടിക്കാതെ യാത്ര ചെയ്യണമെന്നാണ് അറുപത്തിരണ്ടുകാരനായ ബേബിക്കുട്ടിയുടെ ആഗ്രഹം. എന്നാല്‍ ബസപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട ബേബിക്കുട്ടിക്ക് പലപ്പോഴും അതിന് കഴിയാറില്ല. ക്രച്ചസിന്റെ സഹായത്തോടയാണ് നടക്കുന്നതെങ്കിലും ബസില്‍ കയറാനൊക്കെ ബുദ്ധിമുട്ടുമ്പോള്‍ പരസഹായം മാത്രമാണ് ഏകആശ്രയം.…
പുരയിടത്തിലേക്ക് കയറാനുള്ള ഏക വഴിയായ പടിക്കെട്ടുകള്‍ പുനഃസ്ഥാപിക്കണം എന്ന ആവശ്യവുമായാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ സഹപാഠിയുടെ അമ്മയായ ലീലാമ്മ ഈശോ കോന്നി താലൂക്ക് തല അദാലത്തില്‍ മന്ത്രിയുടെ മുന്നില്‍ എത്തുന്നത്. മകനൊപ്പം വിദേശത്ത്…
നാരായണപുരം ചന്തയിലെ ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തനക്ഷമമാക്കാനും പരിസരത്ത് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാനും പ്രദേശത്തെ ചവറുകൂനകള്‍ അടിയന്തരമായി നീക്കംചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാനും കോന്നി പഞ്ചായത്ത് സെക്രട്ടറിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഉത്തരവ്. കരുതലും കൈത്താങ്ങും…
നാടിന്റെ വികസനത്തിനു വിലങ്ങുതടിയായി നില്‍ക്കുന്ന പ്രശ്നത്തിന് പരിഹാരമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് അംഗം വി.കെ.രഘുവും, നാലാം വാര്‍ഡ് അംഗം ജോജു വര്‍ഗീസും കോന്നി താലൂക്ക് തല അദാലത്തിലെത്തിയത്. കൊക്കാത്തോട്,…
മഴയെത്തുമ്പോള്‍ പ്രളയത്തെയും കൃഷിനാശത്തേയും ഭയക്കുന്ന കഥയാണ് എല്ലാവര്‍ക്കുമുള്ളതെങ്കില്‍ വേനല്‍ക്കാലത്തെത്തുന്ന വെള്ളത്തില്‍ കൃഷിയും വീടും തകരുന്ന ദുരിതമാണ് കലഞ്ഞൂര്‍ സ്വദേശി മോഹനന് പറയാനുള്ളത്. സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക് തല അദാലത്തില്‍ വച്ചായിരുന്നു മോഹനന്‍…
സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കാലതാമസമില്ലാതെ പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ താലൂക്ക് തല അദാലത്തുകള്‍ നടത്തിവരുന്നതെന്ന് മൃഗസംരക്ഷണ- ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 'കരുതലും കൈത്താങ്ങും' പുനലൂര്‍ താലൂക്ക് തല അദാലത്ത് എം…
ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുക എന്ന കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി…