വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം 62-ാം വയസിൽ തിരുത്തിവീട്ടിൽ കാർത്ത്യായനിയമ്മ ഭൂമിയുടെ അവകാശിയായപ്പോൾ അത് അർഹരെ ചേർത്ത് നിർത്തിയ സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം കൂടിയായി. കഴിഞ്ഞ 30 വർഷമായി താമസിക്കുന്ന വീടിന് പട്ടയം ലഭിച്ചതിന്റെ…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന "കരുതലും കൈത്താങ്ങും" മുകുന്ദപുരം താലൂക്ക് തല പരാതിപരിഹാര അദാലത്തിൽ 657 പരാതികൾ പരിഗണിച്ചു. ലഭിച്ച 657 അപേക്ഷകളും സ്വീകരിക്കുകയായിരുന്നു. ഉടനടി പരിഹരിക്കാൻ കഴിയാതെയുള്ള കേസുകൾ അതത് വകുപ്പിലെ…

മനുഷ്യത്വപരമായ വികസനത്തിന് ഊന്നൽ നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും ഉദ്യോഗസ്ഥ സംവിധാനത്തെ ആകെ സംയോജിപ്പിച്ച് പ്രശ്നങ്ങളെ അതിവേഗം പരിഹരിക്കാനുള്ള ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. മുകുന്ദപുരം താലൂക്കിലെ…

ജനങ്ങളുടെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കുമ്പോൾ ജനങ്ങളാണ് പരമാധികാരി എന്ന ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകണമെന്ന് മന്ത്രി പി. രാജീവ്. കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്ത് എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമത്തിനും ചട്ടത്തിനും…

പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ സ്ഥിരം സംവിധാനമായി ജില്ലാ തലത്തില്‍ ഉദ്യോഗസ്ഥരുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് പട്ടിക ജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന…

ബുദ്ധിപരമായ പ്രശ്‌നങ്ങളുള്ള മകളുടെ ചികിത്സ ഇനി പൂര്‍ണമായും സൗജന്യമാകുമെന്ന സന്തോഷത്തിലാണ് പയ്യന്നൂര്‍ അന്നൂരിലെ കെ ശൈലജയും ഭര്‍ത്താവ് പച്ച മോഹനനും. 'കരുതലും കൈത്താങ്ങും' പയ്യന്നൂര്‍ താലൂക്ക്തല അദാലത്തില്‍ മുന്‍ഗണന കാര്‍ഡ് ലഭിച്ചതോടെയാണ് ചികിത്സ ചെലവെന്ന…

'വര്‍ഷങ്ങളായി കൈയിലുണ്ടായിരുന്ന ഭൂമിയുടെ പട്ടയം അലച്ചിലിന് ഇടയാക്കാതെ കൈയില്‍ തന്ന സര്‍ക്കാരിന്  നന്ദി' പാണപ്പുഴ വില്ലേജിലെ 71 കാരിയായ ആനിടില്‍ തങ്കമണി ഉള്‍പ്പെടെ അഞ്ച് കുടുംബങ്ങള്‍ അദാലത്തില്‍ നിന്നും മടങ്ങിയത് നിറചിരിയോടെ. പയ്യന്നൂരില്‍ നടക്കുന്ന…

ഒരു കോളനിയിലെ മുഴുവന്‍ ജനങ്ങളുടെയും ആവശ്യവുമായാണ് കലഞ്ഞൂര്‍ കുളത്തുമണ്‍ സ്വദേശിയായ എ. അനില സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്തിലെത്തിയത്. നിരവധി പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്ന അംബേദ്കര്‍ കോളനിയില്‍ സന്ധ്യകഴിഞ്ഞാല്‍ കാട്ടുമൃഗങ്ങളുടെ ശല്യമാണ്.…

സംസ്ഥാനസര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്തിലേക്ക് ഏറെ പ്രതീക്ഷയോടെയാണ് സീതത്തോട് സ്വദേശിയായ ചന്ദ്രന്‍പിള്ള എത്തിയത്. ആ പ്രതീക്ഷ തെറ്റിയില്ലെന്നും തനിക്ക് നീതി ലഭിച്ചുവെന്നും ചന്ദ്രന്‍പിള്ള പറയുന്നു. കര്‍ഷകനായ ചന്ദ്രന്‍പിള്ളയ്ക്ക് 2019 സെപ്റ്റംബര്‍ മുതല്‍…

നെൽകൃഷിക്ക് അനുകൂലമായി തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി ക്രമീകരിക്കാൻ ഇരിട്ടി താലൂക്ക്തല അദാലത്തിൽ മന്ത്രി കെ രാധാകൃഷ്ണന്റെ ഉത്തരവ്. തൊഴിലാളി ക്ഷാമം കാരണം പായം പഞ്ചായത്തിൽ വയലുകൾ തരിശിടുകയാണെന്ന പരാതി പരിഗണിച്ചാണ് മന്ത്രിയുടെ ഉത്തരവ്. കർഷകനായ…