ഭക്ഷ്യോത്പന്നങ്ങള്‍ മിതമായ നിരക്കില്‍ വിപണിയിലെത്തിച്ച് കുടുംബശ്രീ യൂണിറ്റ്. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ ഉഷസ്സ് കുടുംബശ്രീ സംരംഭമായ ജെ എസ് എസ് ഫുഡ് പ്രോഡക്റ്റാണ് ഉത്പന്ന വൈവിദ്ധ്യത്തിന് പിന്നില്‍. സംരംഭകലോണായ ഒരു ലക്ഷം രൂപയില്‍ തുടങ്ങിയ സംരംഭത്തിന്റെ…

കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രാദേശിക വികസന ഫണ്ട് അവലോകന യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. 508 പദ്ധതികളില്‍ 69 പൂര്‍ത്തിയാക്കി. 134 എണ്ണം പുരോഗമിക്കുന്നു. 203 പദ്ധതികള്‍ക്ക് അംഗീകാരവും നേടി. ജില്ലയില്‍…

ചാമ്പ്യന്‍സ് ബോട്ട്‌സ് ലീഗ് കല്ലട കലോത്സവം നവംബര്‍ 25ന് നടക്കും. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ ആലോചനായോഗം ചേര്‍ന്നു. സി ബി എല്ലിനൊപ്പം ചെറുവള്ളങ്ങളുടെ മത്സരവും നടത്തും.…

ജില്ലയില്‍ തുടര്‍ന്നുവരുന്ന വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പിന്റെ ഗതിവേഗം കൂട്ടി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. ചുമതലയേറ്റ് രണ്ട് വര്‍ഷം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ പദ്ധതികളുടെ നിര്‍വഹണപുരോഗതി വിലയിരുത്തിയശേഷമാണ് അറിയിപ്പ്. അടിസ്ഥാനവികസന മേഖലകളില്‍…

മൈലം ഇഞ്ചക്കാട് തെക്ക്-കിഴക്ക് വാര്‍ഡുകളെ എം സി റോഡുമായി ബന്ധിപ്പിക്കുന്ന കാരൂര്‍ക്കടവില്‍ പുതിയ പാലം. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പുതുസൗകര്യം നാടിന് സമര്‍പ്പിച്ചു. പാലം വന്നതോടെ കൊട്ടാരക്കരയുടെ സമഗ്രവികസനത്തിന് വഴിയൊരുങ്ങുകയാണ്.…

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍ ടെക്‌നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും. യോഗ്യത: ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍…

വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ യൂണിഫോം വിതരണം നടത്തി. 42 കുട്ടികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും മൂന്ന് അനധ്യാപകര്‍ക്കുമാണ് നല്‍കിയത്. വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു.…

തേവലക്കര ഗ്രാമപഞ്ചായത്തില്‍ കുടുംബ ആരോഗ്യ കേന്ദ്രത്തിനുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ടെന്‍ഡര്‍ നടപടികളായി.സോയില്‍ ടെസ്റ്റ്, ഡിസൈന്‍, ആര്‍ക്കിടെക്ച്ചര്‍, തുടങ്ങിയ സാങ്കേതിക വിഭാഗങ്ങളുടെ പരിശോധനകള്‍ക്ക് ശേഷം അംഗീകരിച്ച പൊതുമരാമത്ത് വകുപ്പ്…

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ സീനിയര്‍ റസിഡന്റ് തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത: എം ബി ബി എസ് ബിരുദവും എം ഡി/എം എസ്/ഡി എന്‍ ബി ബിരുദാനന്തര യോഗ്യതയും കൗണ്‍സില്‍ രജിസ്‌ട്രേഷനും.…

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൂതക്കുളം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ സ്ഥലങ്ങളിലായി മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി 10,000 രൂപ പിഴ ചുമത്തി. ഹരിത കര്‍മ സേനയുടെ നേതൃത്വത്തിലാണ് നിയമലംഘനം നടത്തിയവരെ കണ്ടെത്തിയത്.…