ഭവന നിർമ്മാണ ബോർഡിന്റെ ഉടമസ്ഥതയിൽ കോവൂർ വെളളിമാട്കുന്ന് റോഡിൽ പ്രവർത്തിക്കുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിലെ നടത്തിപ്പിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 22. കൂടുതൽ വിവരങ്ങൾക്ക് : 0495 2369545

പാലക്കാട് ജില്ലയിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കണമെന്നും അതിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജലജീവൻ മിഷൻ…

തോലനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ജീവനി സെന്റര്‍ ഫോര്‍ വെല്‍ബിയിങ്ങിന്റെ ഭാഗമായി സൈക്കോളജി അപ്രെന്റിസിനെ താത്ക്കാലികമായി നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെയുള്ള സൈക്കോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.…

വയോജന വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. പനമരം നവജ്യോതി വൃദ്ധ സദനത്തില്‍ നടന്ന പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ്…

ഇതര സംസ്ഥാന പഠന സന്ദര്‍ശനത്തിന്റെ ഭാഗമായി കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചു. എം.എല്‍.എമാരായ  ജി.സ്റ്റീഫന്‍, കെ.ബാബു, എ. പ്രഭാകരന്‍, കുറുക്കോളി മൊയ്തീന്‍, കെ.കെ രാമചന്ദ്രന്‍, അഡീഷണല്‍…

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 'അഭ്യസ്തവിദ്യരായ പട്ടികജാതി യുവാക്കള്‍ക്ക് തൊഴില്‍' പദ്ധതിയുടെ ഭാഗമായി ബി.എസ്.സി നഴ്സിംഗ്, ജനറല്‍ നഴ്സിംഗ് അപ്രന്റീസുമാരെ നിയമിക്കുന്നു. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കായി രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബി.എസ്.സി…

പൂര്‍ണ്ണമായും കടലാസ് രഹിത ഓഫീസ് സംവിധാനത്തില്‍ ഒ പി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് മൃഗാശുപത്രിയായി പുല്‍പ്പള്ളി മൃഗാശുപത്രി ശ്രദ്ധനേടുന്നു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് മൃഗാശുപത്രിയും പുതിയ സംവിധാനത്തിലേക്ക് മാറുന്നത്. ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ ആദ്യത്തെ ഇ…

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മംഗലശ്ശേരിമല ഗവ.എല്‍.പി സ്‌കൂളിനായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ഷീനു ജോസ്…

സ്ത്രീകളെ ബലി കൊടുത്ത സംഭവം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. വിശ്വാസാന്ധതകൾ മൂലമുള്ള ക്രൂരതയിൽ സ്ത്രീകളാണ് ഇരകളാക്കപ്പെട്ടിരിക്കുന്നതെന്നത് കേരളം ജാഗ്രതയോടെ കാണണം - പത്തനംതിട്ട തിരുവല്ലയിലെ …

ഇലക്ട്രിക് ബസ് നിർമ്മാണം, സൈബർ രംഗം, ഫിനാൻസ് എന്നീ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് ഹിന്ദുജ ഗ്രൂപ്പ് കോ ചെയർമാൻ ഗോപി ചന്ദ് ഹിന്ദുജ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പു നൽകി.…