പുത്തുമല ഉരുൾപൊട്ടലിൽ അവശേഷിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സംഘം. ദേശിയ ദുരന്തനിവാരണ സേന, പൊലീസ്, ഫയർഫോഴ്‌സ്, വനംവകുപ്പ്, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവിൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള അതിദുർഘടമായ പ്രദേശങ്ങളിൽ പരിശോധന…

പുത്തുമലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് നിർത്തിവെച്ച മേപ്പാടി-മുണ്ടക്കൈ റൂട്ടിൽ ബസ് സർവ്വീസ് പുനഃരാരംഭിച്ചു. കെ.എസ്.ആർ.സിയും സ്വകാര്യബസ്സുകളും ഇന്നലെ രാവിലെ മുതൽ സർവ്വീസ് നടത്തി. പ്രളയാവധിക്കുശേഷം സ്‌കൂളുകൾ തുറന്നെങ്കിലും ബസ് സർവ്വീസ് പുനഃരാരംഭിക്കാൻ കഴിയാതിരുന്നത് വിദ്യാർത്ഥികൾക്കടക്കം യാത്രക്ലേശം…

ഉരുൾപൊട്ടിയ മേഖലകൾ സന്ദർശിച്ച് അടിയന്തര റിപോർട്ട് നൽകാൻ സർക്കാർ നിർദേശം. ഇതിനായി ദുരന്തനിവാരണ വകുപ്പ് ദുരന്തബാധിത ജില്ലകളിൽ പരിശോധന നടത്താൻ വിദഗ്ധ സംഘങ്ങളെ നിയോഗിച്ചു. ആഗസ്റ്റ് 21ന് തന്നെ അതാത് ജില്ലകളിലെത്തി ഒരാഴ്ചക്കുള്ളിൽ പരിശോധന…

ഉരുൾപൊട്ടലും പ്രളയവും ദുരിതം വിതച്ച വയനാടിനു മനക്കരുത്ത് പകരാൻ കണ്ണൂരിൽ നിന്നുമുള്ള മാനസികരോഗ വിദഗ്ധരുടെ സംഘം ജില്ലയിലെത്തി. കണ്ണൂർ നാഷണൽ ഹെൽത്ത് മിഷന്റെയും കണ്ണൂർ സർവ്വകലാശാല അംഗീകൃത സ്ഥാപനമായ ഹൃദയാരാം കമ്മ്യുണിറ്റി കോളേജ് ഓഫ്…

വയനാട്ടിലെ ദുരിതബാധിത മേഖലകളിൽ മരുന്നുകളും അവശ്യവസ്തുക്കളുമായി ആരോഗ്യ കേരളം. ഇടുക്കി, തിരുവന്തപുരം ജില്ലകളിലെ ആരോഗ്യ കേരളം പ്രവർത്തകരാണ് ദുരിതബാധിതർക്ക് സഹായവുമായി എത്തിയത്. ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സുജിത്ത് സുകുമാരന്റെ നേതൃത്വത്തിൽ എത്തിയ…

വയനാട് കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ പതറാതെ വനം വകുപ്പും. ജില്ലയിൽ അപകടം നടന്ന പലസ്ഥലങ്ങളിലും ആദ്യമെത്തിയതും പുറം ലോകത്തെ അറിയിച്ചതും വനം വകുപ്പു തന്നെ. ഏറ്റവും സാഹസികമായിട്ടാണ് റാണിമല ഓപറേഷനിലൂടെ വനംവകുപ്പ്…

അതിശക്തമായ മഴയിൽ ഒറ്റപ്പെട്ട വയനാടിന് പോരാട്ട വീര്യം നൽകി ദേശീയ ദുരന്തനിവാരണ സേനയും. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട പുത്തുമലയിൽ ദുരന്തനിവാരണ സേനയുടെ ഇടപെടൽ ഏറെ സഹായകമായി. പ്രദേശത്ത് മണ്ണിനടിയിലകപ്പെട്ടുപോയവരെ കണ്ടെത്താൻ നടത്തിയ തിരച്ചലിൽ ദുരന്തനിവാരണ…

രാജ്യത്തിന്റെ നിലനിൽപ്പ് മതനിരപേക്ഷതയിലാണെന്നും നാടിന്റെ അതിജീവനത്തിന് കൂട്ടായ്മയാണ് അനിവാര്യമെന്നും മന്ത്രി കെ.കെ.ശൈലജ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിൽ സ്വാതന്ത്ര്യദിന പരേഡിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ആയിരക്കണക്കിന് ദേശസ്നേഹികളായ സ്വാതന്ത്ര്യസമര പോരാളികളുടെ…

മേപ്പാടി സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തുന്നവരെ ആദ്യം സ്വീകരിക്കുക വായനമുറിയെന്ന ഫലകമാണ്. ക്യാമ്പിലെത്തുന്നവർക്ക് ആദ്യം കൗതുകം തോന്നുമെങ്കിലും സംഭവം മനസ്സിലാക്കുമ്പോൾ കുട്ടിപൊലീസിനെ അഭിനന്ദിക്കാതെ വയ്യ... കാലവർഷക്കെടുതിയെ തുടർന്ന് സർവ്വതും ഉപേക്ഷിച്ചെത്തിയവരിൽ മിക്കവരും പത്രവായന…

സ്വാതന്ത്ര്യദിനത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കി സ്റ്റുഡന്റ് പൊലീസ് കാഡറ്റ് (എസ്പിസി). മേപ്പാടി സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലാണ് സ്റ്റുഡന്റ് പൊലീസ് കാഡറ്റിന്റെ നേതൃത്വത്തിൽ അന്തേവാസികൾക്കായി ഉച്ചഭക്ഷണമൊരുക്കിയത്. എസ്പിസിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പൊലീസുകാരും അധ്യാപകരും ചേർന്ന്…