ചീരകൃഷിയില്‍ മികച്ച വിളവെടുപ്പ് നടത്തി ചവറ ഗ്രാമപഞ്ചായത്തിലെ മുകുന്ദപുരം വാര്‍ഡിലെ അമ്മവീട്ടില്‍ സൂര്യ കൃഷികൂട്ടം. പയര്‍, വെണ്ട, വെള്ളരി തുടങ്ങിയവ ഇടകൃഷി ചെയ്തിട്ടുണ്ട്. കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ കൃഷിക്കൂട്ടം സെക്രട്ടറി ഗിരിജ എസ് പിള്ളയുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘമാണ് കൃഷിക്ക് പിന്നില്‍. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് നിലമൊരുക്കിയത്. വരും ദിനങ്ങളില്‍ വിപണിയില്‍ വിജയം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് കൃഷിക്കൂട്ടം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍, വാര്‍ഡ് മെമ്പര്‍ ഇ റഷീദ്, കൃഷി ഓഫീസര്‍ പ്രീജബാലന്‍, കൃഷി അസിസ്റ്റന്റ് റ്റി എസ് ഷിബു തുടങ്ങിയവര്‍ പിന്തുണ നല്‍കി.
