പത്തനംതിട്ട: മാതൃഭാഷയായ മലയാളത്തിന്റെ നിലനില്‍പ്പിന് അന്യം നിന്നുപോകുന്ന മലയാളവാക്കുകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ മലയാളം…

നിലയ്ക്കലില്‍ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. പ്രളയത്തില്‍ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ ഇക്കുറി നിലയ്ക്കല്‍ ബേസ് ക്യാമ്പാക്കി നിലനിര്‍ത്തിയാണ് തീര്‍ഥാടനം നടക്കുന്നത്. പമ്പയിലുണ്ടായിരുന്ന എല്ലാ അടിസ്ഥാന…

മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ മലയാളഭാഷയുടെ ഉദയവികാസ ചരിത്രം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി.അനിത ഉദ്ഘാടനം ചെയ്തു. വാമൊഴിയായി…

പത്തനംതിട്ട ജില്ലയിലെ താലൂക്കുകളില്‍ നവംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുവാന്‍ ഓണ്‍ലൈന്‍ സൗകര്യം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്  പറഞ്ഞു. 2019ലെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട്…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കൊടുമണ്‍ ഇടത്തിട്ടയിലെ വിമുക്ത ഭടന്മാര്‍. കൊടുമണ്‍ ഇടത്തിട്ട എക്‌സ് സര്‍വീസ് അസോസിയേഷന്‍ യൂണിറ്റിലെ അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത 35000 രൂപ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി വിജയന്‍ ജില്ലാ…

പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് വരുമാനവും നേടുന്നതിനുള്ള ലേണ്‍ ആന്‍ഡ് ഏണ്‍ പദ്ധതി നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.റ്റി. ജലീല്‍ പറഞ്ഞു. കല്ലൂപ്പാറയില്‍ ഐഎച്ച്ആര്‍ഡിയുടെ കോളജ് ഓഫ് എന്‍ജിനിയറിംഗിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം…

പത്തനംതിട്ട ജില്ലയിലെ കാര്‍ഡുടമകള്‍ക്ക് ഒക്ടോബര്‍ മാസം വിതരണം ചെയ്യുന്നതിന് 8772 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു. 7541 മെട്രിക് ടണ്‍ അരിയും 531 മെട്രിക് ടണ്‍ ഗോതമ്പുമാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 3414 മെട്രിക് ടണ്‍ അരി…

പത്തനംതിട്ട റാന്നി താലൂക്കിലെ നാറാണംമൂഴി പഞ്ചായത്തില്‍പ്പെട്ട കുറുമ്പന്‍മൂഴി, മണക്കയം നിവാസികളുടെ ചിരകാലസ്വപ്‌നം പൂവണിയുന്നു. തീര്‍ത്തും ഒറ്റപ്പെട്ട പ്രദേശമായ ഇവിടേയ്ക്ക് സഞ്ചാരയോഗ്യമായ റോഡ് എന്നത് പ്രദേശവാസികളുടെ നൂറ്റാണ്ടുകളായുള്ള സ്വപ്‌നമായിരുന്നു. കഴിഞ്ഞ പ്രളയക്കാലത്തും പുറംലോകവുമായി ഒറ്റപ്പെട്ട് ദിവസങ്ങളോളം കഴിയേണ്ടി…

ഭിന്നശേഷിക്കാരായവര്‍ക്ക് പ്രാപ്യമായ തെരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അടയാളഭാഷാ പരിശീലനം നല്‍കി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അജന്തകുമാരി പരിശീലനം  ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി ഭിന്നശേഷിക്കാരായവര്‍ക്ക് അവരുടേതായ രീതിയില്‍…

അടവി കുട്ടവഞ്ചി സവാരിക്ക് എത്തുന്നവര്‍ക്ക് താമസസൗകര്യമൊരുക്കിപത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. സഞ്ചാരികള്‍ക്ക് തങ്ങുന്നതിനായി വിപുലമായ അടിസ്ഥാന സൗകര്യങ്ങളാണ് ഡിടിപിസി ഒരുക്കുന്നത്. മുള ഉപയോഗിച്ച്  പരിസ്ഥിതി സൗഹൃദപരമായ ഇരുനില വീടുകളാണ് പുതുതായി നിര്‍മിക്കുന്നതെന്ന് ബീറ്റ്…