ആലപ്പുഴ: പ്രളയത്തിന് ശേഷം വീടുകളിലേക്ക് മടങ്ങിയവർക്ക് കുടിവെള്ളമെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ജല അതോറിറ്റി. പൂർണമായും വെള്ളത്താൽ ഒറ്റപ്പെട്ട കുട്ടനാട്ടിൽ വിവിധ സംവിധാനങ്ങളിലൂടെയാണ് കുടിവെള്ളമെത്തിക്കുന്നത്. കുട്ടനാട്ടിലെ ഒമ്പത് പഞ്ചായത്തുകളിൽ പ്രാദേശികമായ കുഴൽ കിണർ കുടിവെള്ള പദ്ധതികൾ…

ഉയർന്ന ശേഷിയുള്ള കിർലോസ്‌കർ പമ്പുകൾ ഉപയോഗിച്ച് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ ജലനിരപ്പ് താഴ്ത്തുന്നതിന് വേണ്ടിയുള്ള പമ്പിംഗ് ഇറിഗേഷൻ വകുപ്പിൻരെ നേതൃത്വത്തിൽ ആരംഭിച്ചു . ഇതിലൊരു പമ്പ് ഇന്നലെ പുലർച്ചെ മുതൽ തന്നെ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട് .…

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി.തിലോത്തമൻ മുട്ടാർ കേന്ദ്രീകരിച്ച് ശുചീകരണപ്രവർത്തനത്തിൽ ഏർപ്പെട്ടു. മുട്ടാർ ഗ്രാമപഞ്ചായത്ത് ഓഫീസ് അദ്ദേഹം വൃത്തിയാക്കി. വിവിധ സന്നദ്ധപ്രവർത്തകർക്കും പാർട്ടിപ്രവർത്തകർക്കുമൊപ്പമാണ് അദ്ദേഹം ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. ബ്രഷും കഴുകാനുള്ള ലോഷനും മന്ത്രി…

പുളിങ്കുന്ന്:  പൂന  ആസ്ഥാനമായുള്ള സെന്റർ ഫോർ യൂത്ത് ഡെവലപ്‌മെന്റ് ആൻഡ് ആക്ടിവിററീസിന്റെ   കറുത്തകുപ്പായക്കാർ കൈമെയ് മറന്ന് സന്നദ്ധപ്രവർത്തനങ്ങളിലാണ് കഴിഞ്ഞ ഒരു ആഴ്ചയായി.  പ്രളയം കവർന്ന കുട്ടനാട്ടിൽ ഇനി ഒരാഴ്ച ഉണ്ടാവും എന്നാണ് പൂനെയിൽ നിന്നെത്തിയ…

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും, സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തിലാണ് വീടുകളും, സ്ഥാപനങ്ങളും ശുചീകരിക്കുന്നത്. ചെങ്ങന്നൂരിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. പാണ്ടനാട്, തിരുവൻവണ്ടൂർ,…

കുട്ടനാട്: കുട്ടനാട്ടിലെ വീടുകൾ വാസയോഗ്യമാക്കാൻ ഇറങ്ങിയ ആയിരങ്ങൾക്ക് രക്ഷയേകി ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ 33 ലൈഫ് ഗാർഡുകൾ. വെള്ളം കയറിയ പ്രദേശങ്ങൾ ശുചിയാക്കാൻ ഇറങ്ങിയിരിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ ജീവന് സുരക്ഷയേകുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് ഗാർഡുമാർ…

ആലപ്പുഴ: ഇന്ത്യൻ എയർഫോഴ്സിന്റെ നേതൃത്വത്തിൽ നഗരചത്വരത്തിലെ ആർട്ട് ഗാലറിയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഓരോ ദിവസവും എത്തുന്നത് ഇരുന്നൂറിലധികം രോഗികൾ. ഓഗസ്റ്റ് 25 മുതലാണ് പൂർണ രീതിയിൽ ആശുപത്രി പ്രവർത്തിച്ചു തുടങ്ങിയത്. പ്രളയ ബാധിതർക്ക് ചികിത്സാ…

ആലപ്പുഴ: ജില്ല ഇൻഫർമേഷൻ ഓഫീസിലെ ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ഇതുസംബന്ധിച്ചു വിവരം ആരാഞ്ഞയുടൻ ജീവനക്കാർ സമ്മതം അറിയിക്കുകയായിരുന്നു. ജില്ലയിൽ ഏഴു സ്ഥിരം…

കുട്ടനാട്ടിലെ ശുചിയാക്കൽ പരിപാടികൾ അപ്പപ്പോൾ നിയന്ത്രിക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും കളക്ട്രേറ്റിൽ കൺട്രോൾ റൂം ആരംഭിക്കും. നിലവിലെ കൺട്രോൾ റൂം തന്നെയാകും ഇവിടെ പ്രവർത്തിക്കുക.

ആലപ്പുഴ: ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകൾ പരമാവധി സ്‌കൂളുകളിൽ നിന്ന് ഒഴിവാക്കാൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ പരമാവധി സ്‌കൂളുകൾ ഒഴിവാക്കി ക്യാമ്പുകൾ മറ്റ് സംവിധാനങ്ങളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു.…