ആലപ്പുഴ : പ്രളയക്കെടുതിയിൽ വീടു വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെയും അവർ താമസിക്കുന്ന ക്യാമ്പുകളുടേയും ശുചിത്വം ഉറപ്പാക്കാൻ ഊർജിത മാലിന്യ സംസ്‌കരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നു. ക്യാമ്പുകളിലുൽപ്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവ് പരമാവധി കുറച്ച് ഉറവിടത്തിൽ…

ആലപ്പുഴ: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെത്തുന്ന ഹെലികോപ്റ്ററുകളുടെ ലാന്‍ഡിങ്ങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ചെങ്ങന്നൂര്‍ ഐ.എച്.ആര്‍.ഡി. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എയര്‍ഫോഴ്സ് സ്‌ക്വാഡ്രണ്‍ ലീഡറുമായ അന്‍ഷ വി. തോമസ്. കോയമ്പത്തൂരിലെ എയര്‍ഫോഴ്സ് സ്പേസില്‍ നിന്നുള്ള സുലൂര്‍…

ആലപ്പുഴ: നഗരത്തിലെ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സബ് കളക്ടര്‍ വി.ആര്‍ കൃഷ്ണ തേജ. എസ്.ഡി.വി സെന്‍ട്രല്‍ സ്‌കൂളിലെ ക്യാമ്പംഗങ്ങളോടൊപ്പം ഭക്ഷണം കഴിച്ചും വിശേഷം തിരക്കിയും അദ്ദേഹം ഉച്ച സമയം ചിലവഴിച്ചു. ക്യാമ്പുകളിലെ ശുചിമുറികള്‍…

ആലപ്പുഴ: വെള്ളപൊക്കത്തിന് ശേഷം വീടുകളിലേക്ക് മടങ്ങുമ്പോള്‍ അടിയന്തിരമായി എടുക്കേണ്ട മുന്‍കരുതലുകളെകുറിച്ച് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസര്‍ മുരളീധരന്‍ പിള്ള നിര്‍ദേശം നല്‍കി.ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ശ്രമിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.…

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളില്‍ രോഗം പകരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെകുറിച്ച് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രമിക്കണം * ക്യാമ്പുകളില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍…

ആലപ്പുഴ: രണ്ട് ദിവസമായി 24 മണിക്കൂറും തുടരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വാര്‍ റൂമായി ചെങ്ങന്നൂര്‍ താലൂക്ക് ഓഫീസ് മാറി. യുദ്ധ മുറിക്ക് സമാനമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തീരുമാനങ്ങളാണ് ഇവിടെ നിന്നും ദ്രുതഗതിയില്‍ രൂപപ്പെട്ടത്. ചെങ്ങന്നൂര്‍…

ആലപ്പുഴ: ദുരന്ത മുഖത്ത് നിന്നും രക്ഷപെടുത്തി ക്യാമ്പുകളിലേക്ക് മാറ്റിയവര്‍ക്ക് മാനസിക ആരോഗ്യവും മന : ശക്തിയും നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഓരോ ക്യാമ്പുകളിലും കൗണ്‍സിലിങ്ങ് ഏര്‍പ്പെടുത്തി തുടങ്ങി. സ്‌പെഷ്യല്‍ ഓഫീസര്‍ പി വേണുഗോപാലിന്റേയും…

ആലപ്പുഴ: വെള്ളപ്പൊക്കക്കെടുതിയിൽപ്പെട്ടിരിക്കുന്ന മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്നതിനും ആവശ്യമായ ചികിത്സകൾ നൽകുന്നതിനും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആനിമൽ റസ്‌ക്യൂ ടീം കുട്ടനാട് മേഖലയിൽ ഇന്നലെ സന്ദർശനം നടത്തി. നാല് സംഘമായാണ് സന്ദർശനം നടത്തിയത്. കന്നുകാലികൾക്ക്  ആവശ്യമായ…

ആലപ്പുഴ: രക്ഷാപ്രവർത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളിൽ നാലുപേരെ ദുരന്തനിവാരണ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ലേക്ക്‌സ് ആന്റ് ലഗൂൺസ് ഉടമ സക്കറിയ ചെറിയാൻ, റെയിൻബോസ് ഉടമ സാലി, കോസി ഉടമ കുര്യൻ, ആൽബിൻ ഉടമ…

ആലപ്പുഴ: ജില്ലയിൽ പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ സുരക്ഷിത കേന്ദ്രത്തിലെത്തിക്കുന്നതിന് ദിവസങ്ങളായി നടന്നുവരുന്ന ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നതായി പൊതുമരാമത്ത് - രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഒഴിപ്പിക്കൽ നല്ല രീതിയിൽ നടന്നുവരുകയാണ്. ഇന്നും…