അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ തെക്ക് പടിഞ്ഞാറുനിന്ന് മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യയുണ്ടെന്നും മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന കാരാട്ട് വയല്‍പ്രദേശത്ത് ചെറുകിട ജലസേചന വിഭാഗം ജീവനക്കാര്‍ കൃഷിവകുപ്പിന്റെ സഹായത്തോടെ ഇറക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. പരമാവധി ഭക്ഷധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ നാം സന്നദ്ധരാകണമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍…
ചരിത്രസൂക്ഷിപ്പുകള്‍ ഭാവിചരിത്രത്തിന് കൈമാറാനുളളതാണെന്നും അത് അര്‍ഹമായ രീതിയില്‍ പരിരക്ഷിച്ച് കൈമാറേണ്ടത് നമ്മുടെ കടമയാണെന്നും തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, ശാസ്ത്രീയസംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പൊവ്വല്‍ കോട്ടയുടെ …
പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തല്‍: സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്ന് മന്ത്രി പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നതിന് രക്ഷിതാക്കള്‍ കൂടുതലായി…
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കുന്നതിലും പുനരധിവസിപ്പിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത് അനുഭാവപൂര്‍വമായ തീരുമാനങ്ങളാണെന്ന് എന്‍ഡോസള്‍ഫാന്‍ സെല്‍ അധ്യക്ഷനായ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഫെബ്രുവരിയില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ സെല്‍യോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന്…
സംസ്ഥാന വ്യാപകമായി നടക്കുന്ന മലമ്പനി നിവാരണ യജ്ഞത്തോടനുബന്ധിച്ച് ജില്ലാതല പ്രഖ്യാപനവും ശില്പശാലയും നടത്തി. കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പ്രഖ്യാപനം പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായർ നിർവഹിച്ചു. കാസർകോട് ആർഡിഒ…
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടച്ചേരി മീനാപ്പീസ് ജംഗ്ഷന്‍ റോഡ് മെയ് രണ്ടു മുതല്‍ 21 വരെ അടച്ചിടുന്നതാണെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
2018-19 വര്‍ഷം ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പ് മുഖേന വിവിധ സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ (മാനസികം) യോഗ്യത- ബിഎഎംഎസ്, എംഡി (മാനസികം),…
ജില്ല ശിശുക്ഷേമ സമിതി കന്നട കുട്ടികള്‍ക്ക് വേണ്ടി സംഗടിപ്പിക്കുന്ന 'ബാലകലാതരംഗ' പൈവളിഗെ സുബൈകട്ടയില്‍ ആരംഭിച്ചു. പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ ഭാരതി ജെ ഷെട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍…
'എന്റെ ജീവിതത്തില്‍ ആദ്യമായാണ് റോഡ് നിയമങ്ങളെക്കുറിച്ചും വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇത്രയധികം അറിവുകള്‍ ലഭിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ പലരും വാഹനം ഓടിക്കുന്നവരാണെങ്കിലും നിയമങ്ങളെക്കുറിച്ചും അത് പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമായ അറിവില്ലായിരുന്നു. വാഹനം ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ…