കെ.ആര്‍ നാരായണന്‍ സൊസൈറ്റിയില്‍ നിര്‍മ്മിച്ച 25 വീടുകളുടെ താക്കോല്‍ദാനം നടത്തി ജില്ലയില്‍ ചെങ്ങറ പുനരധിവാസ കോളനിയില്‍ വീടുവച്ചുകഴിയുന്ന കുടുംബങ്ങള്‍ക്ക് എട്ട് സെന്റ് ഭൂമിയുടെ പട്ടയം അടുത്ത പട്ടയമേളയില്‍ വിതരണം ചെയ്യുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.…
വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മാത്രം വികസനമാകില്ലെന്നും വിവിധതട്ടിലുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളതാകണം വികസനമെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. 25 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ട് ഏറ്റവും താഴെത്തട്ടിലുള്ളവരെ മുഖ്യധാരയിലെത്തിക്കുവാനും വികസന പദ്ധതികള്‍ക്കാകണമെന്നും മന്ത്രി പറഞ്ഞു.…
ജില്ലയില്‍ കേരള നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അധികാര വികേന്ദ്രീകരണത്തിന്റെ കേരള പാഠങ്ങള്‍ എന്ന സെമിനാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
രാജ്യത്തിന്റെ വിഭവ സമാഹരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന കാര്‍ഷികമേഖലയ്ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നുണ്ടോയെന്ന് സംശയമാണെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. വ്യവസായ മേഖലയ്ക്ക് ലഭിക്കുന്ന മുന്തിയ പരിഗണന കാര്‍ഷികമേഖലയ്ക്കും കര്‍ഷകര്‍ക്കും ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര തോട്ടവിള…
സമൂഹത്തിന്റെ മുന്നേറ്റത്തിന് ഉതകുന്നവിധം മാറ്റത്തിന് അനുസരിച്ച് കാലകാലങ്ങളില്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ നിയമനിര്‍മ്മാണ സഭകള്‍ നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി…
ആവാസ് പദ്ധതിയുടെ പ്രചരണാര്‍ത്ഥം കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടി നടത്തി. പരിപാടിയില്‍ പദ്ധതിയെക്കുറിച്ച് കളക്ടര്‍ വിശദീകരിച്ചു. ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ കുമാരന്‍…
സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ജില്ലാതല ആഘോഷങ്ങള്‍ക്ക് കാഞ്ഞങ്ങാട് സമാപനം. ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മാതൃക നിയമസഭയോടെയാണ് രണ്ടുദിവസത്തെ പരിപാടികള്‍ക്ക് സമാപനമായത്. സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് ജില്ലയിലെ വിവിധ…
ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയാത്തവിധം ചരിത്രപരമായ നിയമനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞ നിയമസഭയാണ് കേരളത്തിന്റേതെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. വിപ്ലവകരമായ നിയമനിര്‍മ്മാണത്തിലൂടെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരള നിയമസഭയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന…
നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ച് ജില്ലയിലെ സ്വതന്ത്ര്യ സമര സേനാനികളായ കെ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, കെ വി നാരായണന്‍, കെ ആര്‍ കണ്ണന്‍, ഗോപാലന്‍ എന്നിവരെയും മുന്‍ നിയമസഭാംഗങ്ങളായ സി ടി അഹമ്മദാലി, കെ പി കുഞ്ഞിക്കണ്ണന്‍,…
കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിനെ നിയമസഭയിലെത്തിച്ച ചരിത്രമുറങ്ങുന്ന നീലേശ്വരത്ത് നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലാതല പരിപാടികള്‍ക്ക് പ്രൗഡഗംഭീര തുടക്കം. നിയമസഭാ സെക്രട്ടറിയേറ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന രണ്ടുദിവസത്തെ പരിപാടികള്‍ക്കാണ് തുടക്കമായിരിക്കുന്നത്.…