ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉദ്പാദന മേഖലയിലേക്ക് കടന്ന് വരണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കെ.എസ്.ഇ.ബി യുടെ സൗരപദ്ധതിയുടെ ഭാഗമായ പുരപ്പുറ സൗരോര്‍ജ നിലയത്തിന്റെ കൊട്ടാരക്കര മണ്ഡലതല ഉത്ഘാടനം നിര്‍വഹിക്കുകയായിരുന്നു…

പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പുതിയ സാഹചര്യത്തില്‍ പ്രധാനമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. നീരാവില്‍ ഭൂതക്കാവ് കുളം നവീകരണവും അംഗനവാടി കെട്ടിടം ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മേയര്‍. ജലത്തിന്റെ ഉറവിടങ്ങളുടെ പുനരുജ്ജീവനം സാധ്യമാക്കുന്ന കൂടുതല്‍…

ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു ഓണ്‍ലൈന്‍ ഓര്‍ഡര്‍ സ്വീകരിച്ച് വീട്ടുപടിക്കലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന സപ്ലൈകോ സംവിധാനത്തിന് ജില്ലയില്‍ തുടക്കം. വിപണി നവീകരണം ലക്ഷ്യമാക്കിയാണ് പുതുരീതി ഏര്‍പ്പെടുത്തിയത്. സബ്‌സിഡി ഉത്പന്നങ്ങള്‍ ഒഴികെയുള്ളവയാണ് ഓണ്‍ലൈനായി…

സൂക്ഷ്മ ചെറുകിട സംരംഭങ്ങളിലേക്ക് സംരംഭകരെ പ്രാപ്തരാക്കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റ ആഭിമുഖ്യത്തില്‍ നിക്ഷേപക സംഗമം നടത്തി. ആശ്രാമം കെ. എസ്. എസ്. ഐ. എ ഹാളില്‍ എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി. ഉദ്ഘാടനം…

സമഗ്ര ശിക്ഷ കേരള, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന 'ഗണിതവിജയം' സംസ്ഥാനതല- സൗത്ത്‌സോണ്‍ പരിശീലന പരിപാടിക്ക് കൊട്ടിയം ക്രിസ്തുജ്യോതിസ് അനിമേഷന്‍ കേന്ദ്രത്തില്‍ തുടക്കമായി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്…

കഴിഞ്ഞദിവസം വാഹനാപകടത്തിൽ മരണപ്പെട്ട സബ് ഇൻസ്പെക്ടർ സുരേഷ് കുമാറിന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അന്ത്യോപചാരം അർപ്പിച്ചു. കൊല്ലം എ. ആർ. ക്യാമ്പിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ മന്ത്രി പുഷ്പചക്രം സമർപ്പിച്ചു.…

പാലുത്പാദന സ്വയംപര്യാപ്തത കൈവരിക്കാന്‍ പശുക്കളുടെ വര്‍ഗവര്‍ധന നിര്‍ണായകമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കോവിഡ് ബാധിച്ച് മരിച്ച ഗൃഹനാഥന്‍/നാഥയുടെ  കുടുംബത്തിന് പശുവും കിടാവും പൂര്‍ണ സബ്‌സിഡിയോടെ  നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ കാമധേനു സാന്ത്വന…

സംസ്ഥാനത്ത് അർഹതപ്പെട്ട മുഴുവൻ പേർക്കും വേഗത്തിൽ ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് റവന്യുമന്ത്രി കെ രാജൻ പറഞ്ഞു. പുനലൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഭവനരഹിതരും…

കോവിഡ് മഹാമാരി നിലനിൽക്കുമ്പോഴും തൊഴിൽമേഖലയിൽ ഉൾപ്പെടെ അവസരസമത്വം ഉറപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ. മണ്ട്രോത്തുരുത്തിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച 'തൂലിക തുരുത്ത്' യുവ സാഹിത്യ ക്യാമ്പ് ഉദ്ഘാടനം…

കേന്ദ്ര സര്‍ക്കാരിന്റെ പെറ്റ് ഷോപ്പ് നിയമങ്ങള്‍ പ്രായോഗികതയോടെ സംസ്ഥാനം നടപ്പിലാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.  കൊട്ടിയത്ത് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടത്തിയ മൃഗക്ഷേമ ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പെറ്റ്‌ഷോപ്പ്…