പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ബാങ്കും സംയുക്തമായി 2024 ജനുവരി 10 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ വായ്പ്പാനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊട്ടാരക്കര ഗണപതി അമ്പലത്തിനു സമീപം കല്ല്യാണി ഇവന്റ്‌സില്‍ രാവിലെ 10 മുതലാണ് വായ്പാക്യാമ്പ്.…
ചവറ കൗശല്‍കേന്ദ്രത്തില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത : ബിരുദം. കോഴ്സ് കാലാവധി : 165 മണിക്കൂര്‍, ഫീസ് (ആദ്യ ബാച്ചിന്)-100 ശതമാനം സ്‌കോളര്‍ഷിപ്പ്. പ്രായപരിധി : 20-35. . https://forms.gle/CxrUUgqrahx1NZsR8 ല്‍…
ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിൽനിന്നായി നവകേരള സദസിൽ ലഭിച്ച നിവേദനങ്ങളുടെ പരിശോധനയും തുടർനടപടികളും ആരംഭിച്ചു. ആകെ 50938 നിവേദനങ്ങളാണ് പരിശോധിക്കുന്നത് എന്ന് ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അവലോകനയോഗശേഷം വ്യക്തമാക്കി. ഓരോആവശ്യങ്ങളും അനുഭാവപൂര്‍വമാണ് പരിഗണിക്കുന്നത്.…
തടസരഹിതമായി ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്നത് ലക്ഷ്യമാക്കി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് സംഘടിപ്പിച്ചു. ഇ എസ് ഐ -ഇ പി എഫ് എന്നി വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അദാലത്ത് ജില്ലാ കലക്ടര്‍ എന്‍…
ആനകളെ ഉത്സവത്തിന് എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി. ഓരോ ആനയ്ക്കും ഉടമയുടെ ഡാറ്റ ബുക്കിന്റെപകര്‍പ്പ് ഓരോ എഴുന്നള്ളത്തിനുമുമ്പും ഹാജരാക്കണം; മൃഗസംരക്ഷണ-വനം വകുപ്പുകള്‍ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പകല്‍ 11 മണിക്കും…
ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മികവുറ്റ സംഘാടനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തേവള്ളി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യവെ വിവിധ സമിതികളുടെ…
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പരസ്യപ്രചരണാർത്ഥം കേരള മീഡിയ അക്കാദമി, കൊല്ലം പ്രസ് ക്ലബ്ബ്, കലോത്സവ പബ്ലിസിറ്റി കമ്മിറ്റി എന്നിവർ സംയുക്തമായി ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്രകലാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. ജലച്ചായചിത്രരചന ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനത്തിന് കൊല്ലം…
ജനുവരി നാല് മുതൽ എട്ട് വരെ നടക്കുന്ന 62 മത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. മുൻ കലാതിലകം ഡോ. ദ്രൗപതി പ്രവീൺ ചിത്രകാരിയായ…
