പാലുല്പാദനത്തില്‍ ആദ്യ മൂന്നിലൊന്നായി മാറാനുളള ഭൗതിക സാഹചര്യങ്ങള്‍ കോട്ടയം ജില്ലക്കുണ്ടെന്നും ഒരു മുന്നേറ്റം ആവശ്യമാണെന്നും ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ രാജു. കോട്ടയം ജില്ലാ ക്ഷീര കര്‍ഷക സംഗമം ചീപ്പുങ്കല്‍ ഇ.…

പ്രകൃതിയും ഭൂമിയും മണ്ണും സംരക്ഷിക്കപ്പെടണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നവകേരള മിഷനിലൂടെ നടപ്പാക്കപ്പെടുമ്പോള്‍ പാല്‍, മുട്ട എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്നതും ലക്ഷ്യമിടുന്നുവെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പുമന്ത്രി അഡ്വ. കെ രാജു. മൃഗസംരക്ഷണവകുപ്പിന്റെ 2017-18 വര്‍ഷത്തെ…

...36 പരാതികള്‍ പരിഹരിച്ചു ജില്ലാ കളക്ടര്‍ ഡോ. ബി എസ് തിരുമേനിയുടെ നേതൃത്വത്തില്‍ നടന്ന കളക്ടറുടെ കോട്ടയം താലൂക്ക്തല പരാതി പരിഹാര അദാലത്തില്‍ നേരത്തെ ലഭിച്ച 41 പരാതികളില്‍ 36 എണ്ണത്തിന് തീര്‍പ്പു കല്‍പിച്ചു.…

കേരള വനിതാ കമ്മീഷന്‍ അദാലത്ത് ഡിസംബര്‍ 20ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ഡിസംബര്‍ 29ന് ജില്ലാ പഞ്ചായത്ത് ഹാളിലും രാവിലെ 10.30ന് നടക്കും.

ക്രിസ്തുമസ്-ശബരിമല മണ്ഡലകാല സീസണ്‍ പരിഗണിച്ച് എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കും അഞ്ച് കിലോ ആട്ട 15 രൂപ നിരക്കില്‍ റേഷന്‍ കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു. കളക്ടര്‍ ഡോ. ബി എസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ജില്ലയുടെ ചുമതലയുളള ഇലക്ടറല്‍ റോള്‍ ഒബ്സെര്‍വര്‍ റാണി ജോര്‍ജ് ഉദ്യോഗസ്ഥരുമായി…

വൈക്കം ഉത്തരവാദിത്വ ടൂറിസം ഡെസ്റ്റിനേഷനായി ഔദ്യോഗിക പ്രഖ്യാപനം രാജ്യത്ത് ആദ്യമായി ജനപങ്കാളിത്വത്തോടെ ആരംഭിക്കുന്ന പെപ്പർ പദ്ധതിക്ക് പ്രൗഡഗംഭീരമായ ചടങ്ങിൽ വൈക്കത്ത് തുടക്കമായി. ടൂറിസം മന്ത്രി  കടകംപള്ളി സുരേന്ദ്രൻ പദ്ധതിക്ക് തുടക്കം കുറിച്ചു. സർക്കാരിന്റെ ടൂറിസം നയമാണ് ഉത്തരവാദിത്വ ടൂറിസ മെന്നും ഇതിനെ വിപണന തന്ത്രമായല്ല കാണുന്നതെന്നും മന്ത്രി കുട്ടിചേർത്തു. കേരളത്തിന്റെ ടൂറിസം വികസനം നാടിനും പ്രകൃതിക്കും സംസ്കാരത്തിനും തദ്ദേശവാസികൾക്കും ഗുണകരമാകുന്ന രീതിയിലേ മുന്നോട്ട്പോകാനാകൂ. അത് തന്നെയാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു. പെപ്പർലൂടെ തങ്ങളുടെ പ്രദേശത്തെ ടൂറിസം  എങ്ങനെ വേണമെന്ന് ഇനിമുതൽ നാട്ടുകാർക്ക് തീരുമാനിക്കാനാകും.. ഗ്രാമവാസികൾ ചേർന്ന് തീരുമാനിക്കുന്ന പദ്ധതികൾ ചർച്ച ചെയ്ത് അംഗീകരിച്ച് നടപ്പിലാക്കും. ഇതിന്റെ ഭാഗമായി രണ്ടായിരം പേർക്ക് തൊഴിൽ പരിശീലനവും വൈക്കത്തി നായി പ്രത്യേക മാസ്റ്റർപ്പാനും തയ്യാറാക്കുമെന്നും മന്ത്രിപറഞ്ഞു. ലോകം ഉറ്റുനോക്കുന്ന  പദ്ധതിയാണ്, ഇതിലൂടെ വൈക്കത്തിനെ ലോക ശ്രദ്ധയിലേക്ക് എത്തിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ഐതിഹാസികമായ വൈക്കം സത്യാഗ്രഹ മണ്ണിൽ മറ്റൊരു ചരിത്രത്തിനാണ്  തുടക്കം കുറിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച  സി.കെ. ആശ എംഎൽഎ. പറഞ്ഞു കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ തന്നെ ജനപക്ഷ ടൂറിസത്തിന്റെ ആദ്യ ചുവട് വെയ്പാണ് പെപ്പർ പദ്ധതിയെന്ന് ചടങ്ങിൽ പദ്ധതിയെകുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ച സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ ശ്രീ. കെ.രൂപേഷ് കുമാർ പറഞ്ഞു. പെപ്പർ പദ്ധതിയുടെ ഭാഗമായി വൈക്കത്തെ സെന്റ്സ് സേവിയസ്, മഹാദേവ കോളേജുകളിൽ ഹരിതസേന രൂപീകരിച്ചു . ഉത്ഘാടനം കോളേജ് അധികൃതർക്ക് തെങ്ങിൻ തൈകൾ നൽകി മന്ത്രി ഉത്ഘാടനം ചെയ്തു. വൈക്കം ലോക ടൂറിസം മാപ്പിൽ ഇടം നേടാൻ സഹായിക്കുന്ന ഈ പദ്ധതി നടപ്പാകുന്നതോടെ വൈക്കത്തിന്റെ കലയും സംസ്കാരവും  പരമ്പരാഗത തൊഴിലുകളും നമ്മുടെ നാടിന്റെ മനോഹാരിതയും ഈ ലോകം  അറിയുന്നതിനും ടൂറിസം മേഖലയിൽ അവ പ്രചരിപ്പിക്കപെടുന്നതിനും സഹായകമാവും .നമ്മുടെ നാടിന്റെ ചരിത്രവും കലയും സംസ്കാരവും പരമ്പരാഗത തൊഴിലുകളും കാർഷിക വിളകളും ഉത്സവങ്ങളും ആചാരാനുഷ്ഠാനങ്ങളും ജലാശയങ്ങളുടെ മനോഹരിതയും ലോകം അറിയുന്നതോടെ വൈക്കം ലോക ടൂറിസം ഭൂപടത്തിൽ  അവഗണിക്കാനാവാത്ത സ്ഥാനമാകും ലഭിക്കുക. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പാണ് പങ്കാളിത്ത ടൂറിസം വികസന പരിപാടിയായ പെപ്പർ പദ്ധതിനടപ്പിലാക്കുന്നത്.. ഇന്ത്യയിലാദ്യമായാണ് ജന പങ്കാളിത്തത്തോടെ  ടൂറിസം ഗ്രാമസഭകൾ ചേർന്നുകൊണ്ട് തങ്ങളുടെ പ്രദേശത്തെ  ടൂറിസംവികസന പ്രക്രിയയിൽ ജനങ്ങളുടെ അഭിപ്രായം അനുസരിച്ച്  ടൂറിസം പദ്ധതികൾ രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുന്നത്. പെപ്പർ ടൂറിസം പദ്ധതി വൈക്കം താലൂക്കിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും കൂട്ടിച്ചേർത്തു കൊണ്ടാണ് നടപ്പാക്കുന്നത് . വൈക്കത്തെ  പദ്ധതി വിജയകരമാകുന്ന മുറയ്ക്ക് മൂന്ന് വർഷത്തിനകം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കും.  ചടങ്ങിൽജോസ്.കെ മാണി എം.പി  മുഖ്യാതിഥി ആയിരുന്നു.