ടൂറിസം, ഗതാഗത രംഗങ്ങളിൽ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി ഹാർബർ പാലം (കർമ പാലം) ഏപ്രിൽ 25ന് വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി.…
കുഴിപ്പുറം-ആട്ടീരി-കോട്ടക്കൽ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ (ഏപ്രിൽ 13) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. വാഹനങ്ങൾ കോട്ടക്കൽ-പറപ്പൂർ-വേങ്ങര, ഒതുക്കുങ്ങൽ-വേങ്ങര റോഡുകൾ വഴി തിരിഞ്ഞുപോകേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
ജില്ലാ സപ്ലൈ ഓഫീസിനായി മലപ്പുറം സിവിൽ സ്റ്റേഷനിൽ ഒരുക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. ഫർണിഷിംഗ്, വൈദ്യുതീകരണ ജോലികൾ ഉൾപ്പടെ പൂർത്തിയാകുന്നതോടെ പുതിയ കെട്ടിടത്തിലേക്ക് മാറാനാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ എൽ.…
ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നു. ഏപ്രിൽ 17ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി കേന്ദ്രം ഉദ്ഘാടനം ചെയ്യും. സെന്റർ പരിസരത്ത് നടക്കുന്ന ചടങ്ങിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിന്റെ…
കോഴിക്കോട് ബ്ലോക്ക് തല ജലസഭ നടത്തി ജല ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ബ്ലോക്ക് തല ജലസഭ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ ജലസഭ ഉദ്ഘാടനം…
മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരാതി പരിഹാര അദാലത്തുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾക്കുള്ള സർവ്വീസ് ചാർജുകൾ നിശ്ചയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഓരോ അപേക്ഷയ്ക്കും സർവ്വീസ് ചാർജ്ജ്…
പൊന്നാനി ഹാര്‍ബറിലെ പുനര്‍ഗേഹം ഭവന സമുച്ചയത്തിലെ ഖര-ദ്രവ്യ ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ പ്രധാന ടാങ്കിന്റെ നിർമ്മാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 1.57 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി ഒരുങ്ങുന്നത്. ഫ്ലാറ്റിലെ ടാങ്കുകളിലെ…
എടപ്പാൾ മണ്ണാറത്തോട് പാലം ഡോ. കെ.ടി ജലീൽ എം.എൽ.എ നാടിന് സമർപ്പിച്ചു. നാഷണല്‍ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 23.5 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്. വട്ടംകുളം പഞ്ചായത്തിലെ കല്യാണികാവിനെയും എടപ്പാളിനെയും തമ്മിൽ…
കൊണ്ടോട്ടി മണ്ഡലത്തിലെ സർക്കാർ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ ലൈബ്രറികളിലേക്ക് ടി.വി ഇബ്രാഹിം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പുസ്തകങ്ങൾ വിതരണം ചെയ്തു. 2023 ജനുവരി ഒമ്പത് മുതൽ 15 വരെ നിയമസഭാ…
സ്‌കൂൾ അവധിക്കാലത്ത് റോഡ് സുരക്ഷയുടെ പാഠം പകർന്ന് നൽകി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. അവധിക്കാലവും ശേഷമുള്ള അധ്യയന കാലവും ഇനി അപകടരഹിതമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് വിവിധ…
