മന്ത്രിമാരായ കെ.രാജനും വി അബ്ദുറഹിമാനും ഉദ്ഘാടനം നിര്‍വഹിക്കും വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ രണ്ടു സുപ്രധാന പദ്ധതികളായ പള്ളിപ്പുറം വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രവും നായരമ്പലം ആയുര്‍വേദ ആശുപത്രിയുടെ കിടത്തി ചികിത്സ മന്ദിരവും ഓഗസ്റ്റ് നാലിന് നാടിനു…

അനുദിനം മാറി മറിയുന്ന സാങ്കേതിക ലോകത്തില്‍ ഡിജിറ്റല്‍ സേവനങ്ങളെ പരിചയപ്പെടുത്താന്‍ ബാങ്ക് ജീവനക്കാരുടെ തെരുവ് നാടകം വേറിട്ടതായി. അതിവേഗത്തിലും കാര്യക്ഷമതയോടും ആര്‍ക്കും പ്രാപ്യമാകുന്ന ഡിജിറ്റല്‍ ബാങ്കിങ്ങ് സേവനങ്ങളെ സമഗ്രവും ലളിതവുമായി തെരുവുനാടകത്തിലൂടെ ജീവനക്കാര്‍ അവതരിപ്പിച്ചു.…

പത്തനംതിട്ട ജില്ലയുടെ ആരോഗ്യമേഖലയില്‍ 42.72 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചത് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.…

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് തരിശുരഹിത ഗ്രാമമാക്കുന്നതിനായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ രണ്ടാംഘട്ടമായ ജനപ്രതിനിധികളും കൃഷിയിലേക്ക് കാമ്പയിന്റെ ഉദ്ഘാടനം ഇടമാലി വാര്‍ഡില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ്…

മനുഷ്യക്കടത്ത് ഒരു സാമൂഹ്യ വിപത്താണെന്നും സമൂഹത്തോട് പ്രതിബദ്ധതയുളളവര്‍ എന്ന നിലയില്‍ ക്രിയാത്മകമായി ഇത്തരം പ്രശ്നങ്ങളെ കണ്ടെത്തുവാനും പരിഹരിക്കുവാനും നമ്മള്‍ ശ്രമിക്കണമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍ പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ…

കാലത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള വികസനപ്രവര്‍ത്തനങ്ങളാണ് വൈദ്യുതി വകുപ്പ് നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ഗീതാജ്ഞലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഉജ്ജ്വലഭാരതം ഉജ്ജ്വല ഭാവി പവര്‍@2047 വൈദ്യുത മഹോത്സത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച്…

പ്ലാന്‍ സ്പേസില്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് പരിശീലനം ലഭിക്കാത്തവര്‍ ജില്ലാ പ്ലാനിങ് ഓഫീസുമായി ബന്ധപ്പെട്ട് പരിശീലനം നേടി സമയബന്ധിതമായി ജില്ലാ ആസൂത്രണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജില്ലാ പ്ലാനിങ് ഓഫീസിന് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്…

തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനും സ്വയം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് തൊഴില്‍ മേളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാതല മെഗാ ജോബ് ഫെയര്‍ 2022 ന്റെ ഉദ്ഘാടനം തിരുവല്ല…

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2021-2022 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യചാന്‍സില്‍ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍…

സാമൂഹിക പുരോഗതിയ്ക്ക് ഉതകുന്ന പദ്ധതികളുടെ ആസൂത്രണത്തിനും അവയുടെ പുരോഗതി വിലയിരുത്തുന്നതിനും വിവിധ സാമൂഹിക സാമ്പത്തിക മേഖലകളെ സംബന്ധിച്ച് രാജ്യവ്യാപകമായി നടത്തിവരുന്ന ദേശീയ സാമ്പിള്‍ സര്‍വേയുടെ 79-ാം പതിപ്പിന് ജില്ലയില്‍ തുടക്കമായി. സാമ്പത്തിക സ്ഥിതി വിവര…