കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡില്‍ 100 ശതമാനം അജൈവ മാലിന്യ ശേഖരണം നടത്തിയ ഹരിത കര്‍മ്മ സേനാംഗങ്ങളായ പ്രിയ, വിനിത എന്നിവരെ കെ. ബാബു എം.എല്‍.എ ഉപഹാരം നല്‍കി ആദരിച്ചു. പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗങ്ങളുടെ…
ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധനയില്‍ രണ്ട് സ്ഥാപനത്തിന് പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ വി. ഷണ്‍മുഖന്‍ അറിയിച്ചു. വാളയാര്‍, മീനാക്ഷിപുരം ചെക്ക്…
ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം വിപണന മേള സജീവം. നാടന്‍ പച്ചക്കറികള്‍, ഇഞ്ചിപ്പുളി, അച്ചാറുകള്‍, സാമ്പാര്‍ പൊടി, ചട്നിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി പപ്പടം, തേന്‍, ശര്‍ക്കര വരട്ടി, കായ…
പ്രതീക്ഷ 600 കിലോപൂക്കള്‍ ആലത്തൂരിന് ഓണപ്പൂക്കളം ഒരുക്കാന്‍ വെങ്ങന്നൂര്‍ കൃഷിക്കൂട്ടം ചെണ്ടുമല്ലി വിളവെടുപ്പ് ആരംഭിച്ചു. ആലത്തൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച വെങ്ങന്നൂര്‍ കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി വിളവെടുത്തത്.…
കല ജീവിതമാക്കിയവര്‍ക്ക് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ കരുതല്‍. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് 2022-23 സാമ്പത്തിക വര്‍ഷം 10,83,000 രൂപ പദ്ധതിയില്‍ ഉള്‍പ്പെടുത്തി…
ഓണവിപണി ലക്ഷ്യമിട്ട് വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ കൃഷിയിറക്കിയ ചെണ്ടുമല്ലി വിളവെടുപ്പ് പുരോഗമിക്കുന്നു. ഓണക്കാലത്ത് പ്രാദേശിക വിപണിയില്‍ ചെണ്ടുമല്ലി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ ചിന്മയ തൊഴിലുറപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പാട്ടത്തിനെടുത്ത ഒരേക്കറില്‍ 500…
ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 34 കേസുകള്‍ ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, പച്ചക്കറി മാര്‍ക്കറ്റ്, ഡ്യൂട്ടിപെയ്ഡ് ഷോപ്പുകള്‍ എന്നിവ കേന്ദീകരിച്ചുള്ള പരിശോധന തുടരുന്നു. രണ്ട് ഇന്‍സ്പെക്ടര്‍മാരും രണ്ട് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരും…
ലോക കൊതുക് വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം കോങ്ങാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് കെ. ശാന്തകുമാരി എം.എല്‍.എ നിര്‍വഹിച്ചു. കാലാവസ്ഥ വ്യതിയാനവും നഗരവത്കരണവും ജീവിത ശൈലീമാറ്റങ്ങളും കൊതുകിന്റെ വളര്‍ച്ചക്ക് കാരണമാകുന്നതായും കൊതുകുജന്യ രോഗങ്ങള്‍…
വിവിധ പദ്ധതികള്‍ പരിചയപ്പെടുത്തി വ്യവസായ വാണിജ്യ വകുപ്പ്, കോട്ടായി ഗ്രാമപഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തില്‍ സംരംഭകര്‍ക്ക് പദ്ധതികള്‍ പരിചയപ്പെടുത്തുന്നതിനും സംശയനിവാരണത്തിനുമായി സംരംഭകത്വ ബോധവത്ക്കരണ ശില്‍പശാല 2023 സംഘടിപ്പിച്ചു. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള സംരംഭകത്വ സഹായ…
പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ പഠനസൗകര്യത്തിനും പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമായി പട്ടികജാതി വികസന നടപ്പാക്കുന്ന പഠനമുറി പദ്ധതി പ്രകാരം തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 21 പഠനമുറികള്‍ പൂര്‍ത്തിയായി. 21 ബിരുദ വിദ്യാര്‍ത്ഥിനികളാണ് ഗുണഭോക്താക്കള്‍. ഗ്രാമപഞ്ചായത്ത്…