മെഡിസെപ്പ് പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 932 ക്ലെയിമുകള്‍. ജില്ലയിൽ എംപാനല്‍ ചെയ്ത ഗവ. ആശുപത്രികളില്‍ നിന്നും 31 ക്ലെയിമുകളിലായി 5,30,277 രൂപയും സ്വകാര്യ ആശുപത്രികളില്‍ 901 ക്ലെയിമുകളിലായി 2,17,73,873 രൂപയും അനുവദിച്ചതായി ഡെപ്യൂട്ടി…

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ പ്രേരക്മാരുടെ സംഗമവും പത്ത്, ഹയര്‍സെക്കന്ററി തുല്യത പുതിയ ബാച്ചുകളുടെ ഉദ്ഘാടനവും കണ്ണാടി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. പത്ത്,…

കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തില്‍ ആലപ്പുഴ പുന്നമട കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളി കാണാന്‍ അവസരമൊരുക്കുന്നു. സെപ്റ്റംബര്‍ നാലിനാണ് യാത്ര. 39 പേര്‍ക്കാണ് അവസരം. ഗോള്‍ഡ്, സില്‍വര്‍ കാറ്റഗറിയിലാണ്…

37-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പറളി പഞ്ചായത്ത് കല്യാണമണ്ഡപ ഹാളില്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ നിര്‍വഹിച്ചു. പറളി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിര സമിതി അംഗം ദിനേശ് അധ്യക്ഷനായി.…

അട്ടപ്പാടിയില്‍ 68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷി ആരംഭിച്ച് ഷോളയൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് അട്ടപ്പാടിയില്‍ ഉരുളക്കിഴങ്ങ് കൃഷി സജീവമാകുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ച് ഏക്കറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കി വിളവ് ലഭിച്ചതിനെ തുടര്‍ന്നാണ്…

കാട്ടാന പ്രതിരോധത്തിന് പാലക്കാട് ഡിവിഷന് രണ്ടു കോടിയും മണ്ണാര്‍ക്കാടിന് 1.5 കോടിയും നെന്മാറയ്ക്ക് 75 ലക്ഷവും നിലമ്പൂരിന് 1.25 കോടിയും ഉള്‍പ്പെടെ ആകെ ആറു കോടി രൂപയും നബാര്‍ഡ് സഹായത്തോടെ സോളാര്‍ ഫെന്‍സിങ്ങും സ്ഥാപിക്കാന്‍…

തിരുവോണം ബംബര്‍ 2022 ടിക്കറ്റ് വില്‍പനയില്‍ പാലക്കാട് ജില്ല സംസ്ഥാനത്ത് ഒന്നാമത്. ജില്ലയില്‍ ഇതുവരെ നാലു ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ടിക്കറ്റ് വില്‍പനയിലൂടെ 16 കോടി രൂപ ജില്ല നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍…

പാലക്കാട് ജില്ല ബാങ്കിംഗ് മേഖലയില്‍  "സമ്പൂര്‍ണ്ണ ഡിജിറ്റല്‍ " പദവി കൈവരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ജില്ലയിലെ 32 വാണിജ്യ-ഗ്രാമീണ ബാങ്കുകളിലെ യോഗ്യമായ 35 ലക്ഷത്തോളം…

അട്ടപ്പാടിയില്‍ ഗര്‍ഭിണികളാവുന്നവരുടെ പരിപാലനത്തിനായി കോട്ടത്തറ ആശുപത്രിയില്‍ അമ്മ വീട് ഒരുങ്ങുന്നു. ആവശ്യമായ ശുശ്രൂഷ നല്‍കി കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രി വളപ്പിലാണ് ഏഴ് അമ്മ വീട് നിര്‍മിക്കുന്നത്.…

അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴി കടന്നുവരുന്ന പാലിന്റെ ഗുണമേന്മ പരിശോധന തുടരുമെന്ന് ക്ഷീരവികസന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണം സീസണ്‍ പ്രമാണിച്ച് വാളയാറില്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഏഴു വരെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഗുണമേന്മ…