പത്തനംതിട്ട ജില്ലയെ ഗ്രസിച്ച മഹാപ്രളയത്തില്‍ ഉണ്ടായ നഷ്ടം വിലമതിക്കാനാവാത്തതാണ്.  പ്രളയശേഷം ദുരിതതത്തില്‍ നിന്ന് കരകയറുവാന്‍ ശ്രമിക്കുന്നവര്‍ക്ക് സര്‍ക്കാരും സന്നദ്ധ സംഘടനകളും ഏറെ സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഈ പ്രതിസന്ധികളിലും മഹാപ്രളയം  നമുക്ക് ദാനമായി നല്‍കിയ ഫലഭൂയിഷ്ടമായ മണ്ണ്…

പത്തനംതിട്ട: പ്രളയബാധിത മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വൈദ്യ സഹായം എത്തിക്കാന്‍ കഴിയുന്ന ആധുനിക മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിന്റെ  ഫ്‌ളാഗ് ഓഫ് ജില്ലാ കലക്ടര്‍ പി ബി നൂഹ്  കളക്ടറേറ്റില്‍ നിര്‍വഹിച്ചു.…

പത്തനംതിട്ട: പ്രളയത്തിന് ശേഷം സ്‌കൂളുകളിലേയ്ക്ക് വെറുംകൈയ്യോടെ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് മാതൃകയായി പന്തളം പൊലീസ്. ചേരിക്കല്‍ എല്‍.പി. സ്‌കൂള്‍, തോട്ടക്കോണം ഹൈസ്‌കൂള്‍, തോട്ടക്കോണം എല്‍.പി. സ്‌കൂള്‍, മുടിയോര്‍കോണം എല്‍.പി. സ്‌കൂള്‍, കടയ്ക്കാട്…

പത്തനംതിട്ട: പ്രളയമൊഴിഞ്ഞിട്ടും ദുരിതം പേറുന്ന ജനങ്ങള്‍ക്ക് സുമനസുകളുടെ സഹായം ഇപ്പോഴും തുടരുന്നു. തെക്കേമല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കിനാവള്ളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ഒരു കൂട്ടം യുവജനങ്ങളാണ് ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്…

പത്തനംതിട്ട ജില്ലയിലെ അങ്കണ്‍വാടികളിലെ കുട്ടികള്‍ക്ക് പൂരകപോഷണമൊരുക്കുന്ന കുടുംബശ്രീയുടെ അഞ്ച് ന്യൂട്രിമിക്‌സ് യൂണിറ്റുകള്‍ പ്രളയത്തില്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമായി. ഇരവിപേരൂര്‍, പന്തളം, നെടുപ്രം, നിരണം, കടപ്ര, ആറന്മുള, ഓമല്ലൂര്‍, മല്ലപ്പള്ളി എന്നിവിടങ്ങളിലായി എട്ട് ന്യൂട്രിമിക്‌സ് യൂണിറ്റുകളാണ് കുടുംബശ്രീയുടെ…

തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ എഞ്ചീനീയറിംഗ് കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആറന്മുളയുടെ പുനരധിവാസത്തില്‍ പങ്കാളികളാകാന്‍ എത്തി. പൂര്‍ണമായി വെള്ളത്തിലാഴ്ന്ന വയറിംഗ് ഉള്ള വീടുകളില്‍ വൈദ്യുതി ബന്ധം ഇനിയും പുനസ്ഥാപിക്കാത്ത ഇടങ്ങളില്‍ അവര്‍ വിശദമായി പരിശോധന നടത്തുന്നു.…

പ്രളയബാധിത പ്രദേശങ്ങളിലേക്ക് പോര്‍ട്ടബിള്‍ ടോയ്‌ലറ്റുകളുമായി കണ്ണൂരില്‍ നിന്നും എബിസി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ പി.ബി.നൂഹിന് കൈമാറി. സുപ്രീം ഇന്‍ഡസ്ട്രീസ് ലിമിറ്റഡും എബിസി ഗ്രൂപ്പും        …

പത്തനംതിട്ട: പ്രളയക്കെടുതിയില്‍ തകര്‍ന്ന റാന്നിയിലെ വിവിധ പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് ഒന്നാം ഘട്ടമായി 34.72 കോടി രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തില്‍ പുനരുദ്ധരിക്കുന്ന പെരുനാട്-അത്തിക്കയം-ചെത്തോംകര റോഡിന് 10.31…

പത്തനംതിട്ട ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ കേന്ദ്രത്തില്‍ നിന്നെത്തിയ സംഘം സന്ദര്‍ശിച്ചു. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അംഗങ്ങളായ ആര്‍.കെ. ജെയ്ന്‍, കമല്‍ കിഷോര്‍, ജോയിന്റ് സെക്രട്ടറി ഡോ.വി. തിരുപ്പുകഴ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ദുരന്തത്തിന്റെ വ്യാപ്തി…

പത്തനംതിട്ട: വെള്ളപ്പൊക്കത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്‌സ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് നോട്ടുബുക്കുകള്‍ വിതരണം ചെയ്തു. എസ്പിസി പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറും അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പിയുമായ ആര്‍.പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍…