പ്രളയത്തിനിരയായി താമസത്തിന് പര്യാപ്തമല്ലാത്ത തകര്‍ന്നു വീഴാന്‍ സാധ്യതയുള്ള അപകടാവസ്ഥയിലുള്ള വീടുകള്‍ കണ്ടെത്തി അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശം നല്‍കി. തദ്ദേശസ്ഥാപനങ്ങളിലെ എന്‍ജിനിയര്‍മാരും പൊതുമരാമത്ത് കെട്ടിട വിഭാഗത്തിലെ എന്‍ജിനിയര്‍മാരും സംയുക്തമായി…
ശുചീകരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍ പത്തനംതിട്ട: പ്രളയത്തില്‍ നശിച്ചത് ജില്ലയിലെ അഞ്ച് സപ്ലക്കോ ഔട്ട്‌ലെറ്റുകളാണ്. ഓണം പ്രമാണിച്ച് പലചരക്ക് സാധനങ്ങള്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ എത്തിക്കാനുള്ള തീവ്ര ശ്രമത്തിനിടയിലാണ് പ്രളയം നാശം വിതച്ചത്. ഓമല്ലൂര്‍ സൂപ്പര്‍മാര്‍ക്കറ്റ്, കോഴഞ്ചേരി…
പത്തനംതിട്ട: കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഉള്ളന്നൂര്‍ സൗപര്‍ണികയില്‍ ദേവദത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി അഞ്ച് രൂപയുടെയും 10 രൂപയുടെയും സ്വര്‍ണനിറമുള്ള നാണയങ്ങള്‍ ശേഖരിച്ച് സൂക്ഷിച്ചുവരികയായിരുന്നു. മണ്ണുകൊണ്ട് നിര്‍മിച്ച ഒരു കുടത്തിലായിരുന്നു ദേവദത്തിന്റെ…
പത്തനംതിട്ട: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ ക്യാമ്പുകളും ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. പ്രളയബാധിത മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെയും മറ്റ് ആരോഗ്യ…
പത്തനംതിട്ട: മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ കോയിപ്രം ക്ഷീരസംഘത്തില്‍ സൗജന്യ കാലിത്തീറ്റ വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. കോയിപ്രം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ചാണ്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍…
പത്തനംതിട്ട ജില്ലയെ പ്രളയം വിഴുങ്ങിയ ആഗസ്റ്റ് 15 മുതലുള്ള ദിവസങ്ങളില്‍ മൊബൈല്‍ ഫോണുകളും മറ്റ് വാര്‍ത്താവിനിമയ സംവിധാനങ്ങളും നിലച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ തുണയായത് പോലീസിന്റെ വയര്‍ലെസ് സംവിധാനം. പ്രളയജലത്തില്‍ റാന്നി മേഖലയില്‍ ടെലിഫോണ്‍ കമ്പനികളുടെ ജനറേറ്ററുകളിലും…
പത്തനംതിട്ട: ജില്ലയിലെ 12 ദുരിതാശ്വാസ ക്യാമ്പുകളിലായി ഇനി അവശേഷിക്കുന്നത് 162 കുടുംബങ്ങളിലെ 599 പേര്‍. തിരുവല്ല താലൂക്കില്‍ ഏഴ് ക്യാമ്പുകളിലായി 67 കുടുംബങ്ങളിലെ 221 പേരും കോഴഞ്ചേരി താലൂക്കില്‍ അഞ്ച് ക്യാമ്പുകളിലായി 95 കുടുംബങ്ങളിലെ 378…
പ്രളയത്തില്‍ ഉപയോഗശൂന്യമായ ജില്ലയിലെ കുഴല്‍കിണറുകള്‍ ഭൂജലവകുപ്പ് വൃത്തിയാക്കി നല്‍കും. ഈ സേവനം ആവശ്യമുള്ളവര്‍ 0468 2224887, 9447107237, 9495574627 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
ആഗസ്റ്റ് 14ന് രാത്രി പ്രളയമുന്നറിയിപ്പ് ലഭിച്ചതുമുതല്‍ രാവും പകലുമില്ലാതെ യുദ്ധസമാനമായ സാഹചര്യത്തിലാണ് കളക്ടറേറ്റിലെ ദുരന്തനിവാരണ കണ്‍ട്രോള്‍ റൂം പ്രവ ര്‍ത്തിച്ചുവരുന്നത്. തിരുവോണം ഉള്‍പ്പെടെ കഴിഞ്ഞയാഴ്ച ഉണ്ടായിരുന്ന എല്ലാ പൊതു അവധിദിവസങ്ങളിലും 24 മണിക്കൂറും കണ്‍ട്രോള്‍…
'ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റ് മുഴുവന്‍ വെള്ളത്തില്‍ പോയില്ലേ ചേച്ചീ, ഇനി പെട്ടെന്ന് ഒരു ജോലിക്ക് ശ്രമിക്കുന്നതെങ്ങനെയാണ്? സര്‍ട്ടിഫിക്കറ്റുകള്‍ പോയവര്‍ക്ക് അത് പെട്ടെന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടല്ലോ'. എന്‍ജിനീയറിംഗും നേഴ്‌സിംഗുമൊക്കെ പാസായി ജോലിക്ക് ശ്രമിക്കുന്ന പ്രളയബാധിത…