ജനകീയാരോഗ്യത്തിലൂടെ ഒരു യാത്രയാണ്‌ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലൊരുക്കിയ ജനകീയാരോഗ്യം സ്‌റ്റാളില്‍. സംസ്ഥാനത്ത എല്ലാ ഈ ഹെല്‍ത്ത്‌ അധിഷ്‌ഠിത ആശുപത്രികളിലും ഉപയോഗിക്കാവുന്ന യു.എച്ച്‌.ഐ.ഡി കാര്‍ഡുകള്‍ സൗജന്യമായി സ്‌റ്റാളില്‍ ചെയ്‌തു…

ജില്ലയിൽ ഫാം ടൂറിസത്തിന് ഊന്നൽ നൽകണമെന്ന് എന്റെ കേരളം മേളയിലെ സെമിനാർ . ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന വയനാട് പോലുള്ള ജില്ലയിൽ പ്രധാന വരുമാന സ്രോതസ്സായി ഫാം ടൂറിസത്തെ കൊണ്ടുവരണം. ഫാം ടൂറിസത്തെ…

വീട്ടിലിരുന്ന്‌ വൈദ്യുതി ബില്‍ അടക്കാനുള്ള നിരവധി ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍, വൈദ്യുതി ചോര്‍ച്ചയും ഇലക്ടിക്‌ ഷോക്കും ഒഴിവാക്കി പുരപ്പുറം സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിലെ സംശയ നിവാരണം അങ്ങനെ കെഎസ്‌ഇബിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സംബന്ധിച്ച സംശങ്ങള്‍ക്കുള്ള മറുപടി…

വിപണനകേന്ദ്രത്തില്‍ ഇരിക്കുന്നത് ആരാണെന്ന് തിരിച്ചറിഞ്ഞില്ല പലരും. സ്റ്റാളില്‍ എത്തുന്നവരോട് ഓരോ ഉല്‍പന്നങ്ങളെക്കുറിച്ചും അതുണ്ടാക്കിയെടുക്കാന്‍ നിര്‍ധന രോഗികള്‍ അനുഭവിക്കുന്ന ത്യാഗത്തിന്റെ കഥകളും അവര്‍ വിവരിച്ചുകൊണ്ടിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിയില്‍…

ഇരുന്നൂറോളം സ്‌റ്റാളുകളും സാംസ്‌കാരിക പരിപാടികളും സെമിനാറുകളും നൂതന സാങ്കേതിക സംവിധാനങ്ങളും കോര്‍ത്തിണക്കിയ ജില്ലയിലെ ഏറ്റവും വലിയ പ്രദര്‍ശന വിപണന മേള എന്റെ കേരളത്തിന്‌ തിരക്കേറുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കല്‍പ്പറ്റ എസ്‌.കെ.എം.ജെ…

ഗദാമാരി, ആപ്പിള്‍ ആകൃതിയിലുള്ള ആപ്പിള്‍ റുമാനിയ, ഒരെണ്ണം കഴിച്ചാല്‍ വയറുനിറയുന്ന ഓംലൈറ്റ്‌ മാങ്ങ, ട്യൂബ്‌ ലൈറ്റ്‌ മാങ്ങ, നാട്ടി മാങ്ങുടെ ഏഴിനങ്ങള്‍ ഇങ്ങനെ മാധുരിക്കും മാങ്ങകളുമായി കാര്‍ഷിക സമൃദ്ധിയുടെ നീണ്ട കാഴ്‌ചകള്‍. കാര്‍ഷിക വികസന…

വയനാടന്‍ ഗോത്രജനതയ്‌ക്ക്‌ തണലൊരുക്കി പച്ചപനയോല പന്തലില്‍ എന്‍ ഊരു ഗോത്രപൈതൃക ഗ്രാമം. കല്‍പ്പറ്റ എസ്‌.കെ.എം.ജെ സ്‌കൂളില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശനമേളയിലാണ്‌ എന്‍ ഊരിന്റെ സ്‌റ്റാള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്‌. വയനാടിന്റെ ഗോത്ര പൈതൃകങ്ങളെ തൊട്ടറിയാന്‍…

മുഖവട്ടം കുറഞ്ഞ്‌ മണ്ണിനെ തുരന്ന്‌ നടന്നുപോകാന്‍ കഴിയുന്ന വിസ്‌മയങ്ങളുടെ ഒരു കിണര്‍. സുരങ്ക കിണറെന്ന്‌ കാസര്‍കോടും ദക്ഷിണ കര്‍ണ്ണാടകയിലും അറിയപ്പെടുന്ന പാതാളക്കിണര്‍ വയനാട്ടിലും കാണാം. ടൂറിസം വകുപ്പാണ്‌ എന്റെ കേരളം പ്രദര്‍ശനമേളയില്‍ സുരങ്ക കിണറിനെ…

വയനാടിന് ദൃശ്യ കലാവിരുന്നിന്റെ കാഴ്ചകളൊരുക്കി എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് വർണ്ണാഭമായ തുടക്കം. കൽപ്പറ്റ എസ് എസ് .കെ.എം.ജെ സ്കൂളിലെ ശീതീകരിച്ച പവലിയനുകളിലാണ് മേള നടക്കുന്നത്. 200 ലധികം സ്റ്റാളുകളും എല്ലാ ദിവസവും…

വികസനത്തിലൂന്നിയ ഭരണ സങ്കല്‍പ്പവും നിര്‍വ്വഹണവും കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള കല്‍പ്പറ്റ എസ്.കെ.എം.ജെ…