കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ തിങ്കൾ മുതൽ സംപ്രേഷണം ചെയ്യും.  തിങ്കൾ മുതൽ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനഃസംപ്രേഷണമായിരിക്കും ഇതേക്രമത്തിൽ അടുത്ത ആഴ്ചയും.…

എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി. 2021 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ജൂൺ ഏഴ് മുതൽ ആരംഭിക്കും. എക്‌സാമിനർമാരായി നിയമനം ലഭിച്ച അദ്ധ്യാപകർ രാവിലെ ഒമ്പത് മണിക്ക് അതാത് ക്യാമ്പുകളിൽ എത്തണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്‌റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന ഒരു വർഷ കെ.ജി.റ്റി.ഇ. പ്രീ-പ്രസ്സ് ഓപ്പറേഷൻ / കെ.ജി.റ്റി.ഇ. പ്രസ്സ് വർക്ക് / കെ.ജി.റ്റി.ഇ. പോസ്റ്റ്-പ്രസ്സ്…

സ്‌കോൾ-കേരള മുഖേന 2021-22 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനം, പുന:പ്രവേശനം എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് www.scolekerala.org എന്ന വെബ്‌സെറ്റ് മുഖേനെ ജൂൺ ഏഴ്…

ഡി.സി.എ, അക്കൗണ്ടിംഗ് ആന്റ് റ്റാലി, പ്രീസ്‌കൂള്‍ ആന്റ് മോണ്ടിസോറി ടീച്ചേഴ്‌സ് ട്രയിനിംഗ് എന്നീ തൊഴിലധിഷ്ടിത കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2337450, 9544499114.

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജും കൊല്ലം ആര്‍.ഐ.ഐ.റ്റി.എസും സംയുക്തമായി എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു. ജൂണ്‍ ഏഴുമുതല്‍ ഓണ്‍ലൈനായാണ് പരിശീലനം നല്‍കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു…

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2021-22 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസം ആക്കിയിട്ടുള്ള…

പരീക്ഷാഭവൻ നടത്തുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്)  I, IV (റഗുലർ) സെമസ്റ്റർ,  I, II, III, IV  (സപ്ലിമെന്ററി) സെമസ്റ്റർ പരീക്ഷകളുടെ വിജ്ഞാപനം  keralapareekshabhavan.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂൺ 23നകം വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.

2021 ൽ നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി പരീക്ഷയുടെയും (കെ-ടെറ്റ്), പത്താം തരം തുല്യത പരീക്ഷയുടെയും അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ജൂൺ 12 വരെ നീട്ടി.

പൊതുമേഖലാസ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാട് നോളജ്‌സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത  കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ്  (12 മാസം), ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ്…