* കിലെ 40 ാം വാര്‍ഷികാഘോഷത്തിന് തുടക്കമായി തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനുമാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യവസായ സൗഹൃദാന്തരീക്ഷം ഉറപ്പാക്കി കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ശ്രമിക്കും.…

കുട്ടികളുടെ മനസും ശേഷിയും നന്നായി തിരിച്ചറിയുന്ന എഴുത്തുകാര്‍ക്കു മാത്രമേ ബാലസാഹിത്യത്തില്‍ ശോഭിക്കാന്‍ കഴിയുകയുള്ളുവെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2017ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍  വിതരണം ചെയ്യുകയായിരുന്നു…

 * മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ സുഖം പ്രാപിച്ചവര്‍ക്കുള്ള പുനരധിവാസപദ്ധതിയുമായി  'സ്‌നേഹക്കൂടി'ന് തുടക്കമായി മാനസികരോഗം മാറിയവരെ പുനരധിവസിപ്പിക്കുന്നതിന് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് സുഖം പ്രാപിച്ചവര്‍ക്കുള്ള പുനരധിവാസ പദ്ധതിയായ…

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഐ.ടി അധിഷ്ഠിത പര്‍ച്ചേയ്‌സുകള്‍ക്കുവേണ്ടിയുള്ള വെബ്‌പോര്‍ട്ടലിന്റെ ഉദ്ഘാടനം നിയമസഭാ ചേമ്പറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ പി.ആര്‍ ഹേമലത, ഐ.ടി സെക്രട്ടറി ശിവശങ്കര്‍, എച്ച്.പി എം.ഡി സുമീര്‍…

17 കോടിയുടെ വില്‍പ്പന, 7 ലക്ഷത്തിലേറെ സന്ദര്‍ശകര്‍, 250 രൂപവീതമുള്ള കൂപ്പണുകളിലൂടെ കുട്ടികള്‍ക്ക് സമ്മാനിച്ചത് 70 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ പുസ്തകോത്സവത്തിന് കൊച്ചിയില്‍ തിരശ്ശീല വീണു. സംസ്ഥാന…

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മാർച്ച് 11ന് നടന്ന അവലോകനത്തിൽ കന്യാകുമാരിക്ക് തെക്ക്  ശ്രീലങ്കയ്ക്ക് പടിഞ്ഞാറ് ഉൾക്കടലിൽ ന്യൂനമർദ്ദം നിലനിൽക്കുന്നു എന്നും ഇത് ശക്തിപ്പെടാൻ സാധ്യത ഉണ്ടെന്നും സൂചനയുണ്ട്. ഈ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ ശക്തിപ്പെടാനും…

അടിത്തട്ടിലുള്ള അഭിപ്രായരൂപീകരണത്തില്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് വളരെ പ്രധാനമായ പങ്കുണ്ടെന്ന് സാഹിത്യകാരന്‍ കെ. സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. ഇന്ന് കൂടുതല്‍ നന്നായി മാധ്യമധര്‍മം അനുഷ്ഠിക്കുന്നത് പ്രാദേശിക മാധ്യമങ്ങളും ഓണ്‍ലൈന്‍ മാസികകള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.…

ലോക പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റും വിയറ്റ്‌നാം യുദ്ധഭീകരത ലോകത്തിന് മുന്നില്‍ വാര്‍ത്താ ചിത്രങ്ങളിലൂടെ അവതരിപ്പിച്ച പുലിറ്റ്‌സര്‍ പ്രൈസ് ജേതാവുമായ നിക്ക് ഉട്ടിനെ കേരള നിയമസഭ വെളളിയാഴ്ച പ്രത്യേക പരാമര്‍ശത്തിലൂടെ ആദരിച്ചു. രാവിലെ 9.30 ന്…

കേരള സമൂഹത്തെ സ്ത്രീ പുരുഷ സമത്വമുള്ള പരിഷ്‌കൃത സമൂഹമാക്കി മാറ്റാന്‍ ജന്‍ഡര്‍ സാക്ഷരതാ പരിപാടിക്ക് പരമാവധി പ്രചാരം നല്‍കേണ്ടതുണ്ടെന്നും ഇതിന് സ്ത്രീ സമൂഹമാണ് മുന്നിട്ടിറങ്ങേണ്ടതെന്നും ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…

വിഭിന്ന തട്ടുകളിലായി ഭരണനിര്‍വഹണം നടത്തുന്ന തദ്ദേശ സ്ഥാപനങ്ങളെ ഏകീകരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. നെടുവത്തൂര്‍ പഞ്ചായത്ത് ഓഫീസിന്റെ പുതിയ    കെട്ടിടം നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.…