പ്രവാസവും സാംസ്‌കാരിക വിനിമയ സാധ്യതകളും എന്ന വിഷയത്തിൽ മൂന്നാം ലോക കേരള സഭയിൽ നടന്ന ചർച്ചയിൽ വലിയ സാധ്യതകളാണ് പ്രതിനിധികൾ പങ്കുവെച്ചത്. ഭാഷാ സമ്മേളനങ്ങളും സാംസ്‌കാരിക പരിപാടികളും പ്രവാസ രാജ്യങ്ങളിൽ സംഘടിപ്പിച്ച് ലോകരാജ്യങ്ങൾക്ക് മുന്നിൽ…
ഭാവിയുടെ തൊഴിൽ മേഖല ഡിജിറ്റൽ രംഗമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ലോകത്താകമാനം ഡിജിറ്റൽ രംഗത്ത് വരുന്ന തൊഴിലവസരങ്ങളിൽ ഇരുപത് ലക്ഷം തൊഴിലിനെങ്കിലും മലയാളി വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. പല…
കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ അഫ്രിക്കൻ ക്വാട്ട വേണമെന്നും ആവശ്യം കേരളത്തിൽ മെഡിക്കൽ ടൂറിസത്തിന് വലിയ സാധ്യതയാണ് ഉള്ളതെന്നും കേരള സർക്കാർ അത് പ്രയോജനപ്പെടുത്തണമെന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ. കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ അടിയന്തരമായി ആഫ്രിക്കൻ ക്വാട്ട…
വാർധക്യത്തിലെ അനാഥത്വത്തിന് പരിഹാരം വേണമെന്ന ആവശ്യമായിരുന്നു ലോക കേരള സഭയിൽ പങ്കെടുത്ത ചിക്കാഗോയിൽ താമസിക്കുന്ന ഡോ.എം. അനിരുദ്ധൻ മുന്നോട്ടുവച്ചത്. വാർധക്യത്തിൽ എത്തുന്നവരെ അനാഥാലയങ്ങളിൽ എത്തിക്കുന്ന പ്രവണത മലയാളി പ്രവാസികൾക്കിടയിൽ വർധിക്കുകയാണ്. മക്കളുടെ ജോലിത്തിരക്കുകളും മറ്റ്…
ലോകത്തെ വിവിധ തൊഴിൽ മേഖലകളിൽ ജോലി ഉറപ്പാക്കുന്നതിന് ആവശ്യമായ പരിശീലനം കേരളത്തിലെ യുവതീയുവാക്കൾക്ക് ഉറപ്പാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നൈപുണ്യം, ഭാഷ, ആശയവിനിമയ ശേഷി എന്നിവയിൽ ഇവർക്ക് വേണ്ട…
തിരികെയെത്തുന്ന പ്രവാസികളുടെ നിലനിൽപ്പിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണ അനിവാര്യമെന്ന് 'തിരികെയെത്തിയ പ്രവാസികൾ' എന്ന വിഷയത്തിൽ മൂന്നാം ലോക കേരളസഭയുടെ ഭാഗമായി നടന്ന മേഖലാ സമ്മേളനത്തിൽ പ്രവാസി സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം…
ജപ്പാനിൽ ലഭ്യമായ തൊഴിലവസരങ്ങളിൽ കൂടുതൽ മലയാളികൾക്ക് പ്രാധാന്യം നൽകുന്നതിനായി പ്രത്യേക കേരള ഡെസ്‌ക് രൂപവത്ക്കരിക്കുന്നത് ഗുണം ചെയ്യുമെന്ന് ലോക കേരള സഭയിൽ അഭിപ്രായം. ഏഷ്യൻ രാജ്യങ്ങളും പസഫിക് രാജ്യങ്ങളും എന്ന മേഖലാതല ചർച്ചയിലായിരുന്നു ഈ…
വർഷങ്ങളായി പൂട്ടിക്കിടക്കുന്ന വ്യവസായശാലകൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് പ്രവാസികൾ. ലോക കേരളസഭയുടെ ഭാവി, പ്രവാസം പുതിയ തൊഴിലിടങ്ങളും നൈപുണ്യ വികസനവും എന്ന സെഷനിലാണ് പ്രതിനിധികൾ ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ലോകത്ത്…
ഇതര സംസ്ഥാന പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തപ്പോൾ പ്രധാന പ്രശ്നമായി ഉയർന്നു വന്നത് യാത്രാക്ലേശം. റോഡ് ഗതാഗതത്തിലാണ് പ്രധാന തടസ്സങ്ങളുള്ളത്. ആവശ്യത്തിന് ദീർഘദൂര സർവീസുകൾ ലഭിക്കുന്നില്ല. സ്വിഫ്റ്റ് പോലുള്ള സർവ്വീസുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക്…
പ്രവാസി ക്ഷേമം ഉറപ്പു വരുത്തുന്നതിനായി ത്രിതല പഞ്ചായത്തുകളിൽ പ്രവാസികൾക്കു മാത്രമായി സ്റ്റാൻഡിംഗ് കമ്മിറ്റികൾ വേണമെന്ന് മൂന്നാമത് ലോക കേരള സഭയിൽ പ്രവാസികൾ ആവശ്യപ്പെട്ടു. സർക്കാരിന്റെ പ്രവാസികൾക്കായുള്ള പദ്ധതികളുടെ വിലയിരുത്തലും പ്രവാസി പുനരധിവാസം വെല്ലുവിളികളും നൂതന…