നവകേരളം പദ്ധതിയിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന എന്റെ വാർഡ് നൂറിൽ നൂറ് ക്യാമ്പയിനിൽ മികച്ച നേട്ടം കൈവരിച്ച വൈത്തിരി ഗ്രാമപഞ്ചായത്ത്‌ ടീമിനെ ഹരിതകേരളം മിഷൻ ആദരിച്ചു. ക്യാമ്പിയിനിന്റെ ഭാഗമായി പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ…

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്‌കരണ സംവിധാനവും സോക് പിറ്റും ഉറപ്പാക്കാന്‍ തീരുമാനം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍വഹിക്കുന്നതിനായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ലതികാ വിദ്യാധരന്റെ…

ഹരിതം ആരോഗ്യം ക്യാമ്പയിന്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഹരിതം ആരോഗ്യം ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. ചെന്നലോട്…

നവകേരളം കര്‍മ്മ പദ്ധതി - രണ്ട് ജില്ലാ മിഷന്‍ അവലോകന യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.  നവകേരളം കര്‍മ്മ പദ്ധതിയുടെ പുരോഗതിക്ക് വകുപ്പുകള്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച് ജില്ലാ പഞ്ചായത്ത്…

നവ കേരളം കര്‍മ്മപദ്ധതിയുടെ കീഴില്‍ വരുന്ന വിവിധ മിഷനുകളുടെ പ്രവര്‍ത്തനത്തെ ഏകോപിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. നവകേരളം കര്‍മ്മ പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച്…

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് ശുചിത്വസന്ദേശമുയർത്തി കാല്‍നട പ്രചരണ ജാഥ നടത്തി. കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം കെ.കെ ലതിക ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. കുളങ്ങരത്ത് നിന്നാരംഭിച്ച ജാഥ കക്കട്ട്…

നവകേരളം വൃത്തിയുള്ള കേരളം എന്ന സന്ദേശം വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി നടപ്പാക്കുന്ന ഹരിത വിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. വരവൂർ ഗവ എൽ പി സ്കൂളിൽ ഹരിത വിദ്യാലയ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത്…

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി മണ്ഡലത്തിലെ മഞ്ഞപ്പുഴ -രാമൻപുഴ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർ ടി.എൻ സീമ ശില്പശാല ഉദ്ഘാടനം ചെയ്തു. കേരളത്തിൽ…

*വലിച്ചെറിയല്‍ മുക്ത ഗ്രാമപഞ്ചായത്തായി രായമംഗലം *തുടർ നടപടികൾ ശക്തമാക്കും രണ്ടാം നവകേരളം കര്‍മ്മപദ്ധതി 'വലിച്ചെറിയല്‍ മുക്ത കേരളം' ക്യാമ്പയിന്‍റെ ഭാഗമായി രായമംഗലം ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്തപഞ്ചായത്തായി പ്രഖ്യാപിച്ചു. വലിച്ചെറിയല്‍ മുക്തപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പഞ്ചായത്തിന്റെ…

*പ്രഖ്യാപനം ജൂൺ ഒന്നിന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ നിർവഹിക്കും വലിച്ചെറിയൽ  മുക്ത കേരളം കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് 370 ഗ്രാമ പഞ്ചായത്തുകളും 30 മുനിസിപ്പാലിറ്റികളും പൊതുസ്ഥല മാലിന്യ രഹിത പ്രദേശങ്ങളാകുന്നു.  ഇതിന്റെ സംസ്ഥാനതല പ്രഖ്യാപനം ജൂൺ ഒന്നിനു…