വാര്‍ഡുകള്‍തോറും തോടുകളും കനാലുകളും കിണറുകളും നിര്‍മിച്ച് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് കുടിവെള്ള ക്ഷാമം വിജയകരമായി പരിഹരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിലൂടെ പഞ്ചായത്തിലെ 21 വാര്‍ഡുകള്‍ തോറും തോടുകള്‍, കനാലുകള്‍, കുളം നിര്‍മാണം-പുനരുദ്ധാരണം, തരിശുഭൂമി വികസനമുള്‍പ്പെടെയാണ് നടപ്പാക്കി വരുന്നത്.…

75 കോടിയുടെ പദ്ധതിക്ക് എസ്റ്റിമെറ്റ് തയ്യാറാക്കുന്നു വീടുകളില്‍ നിന്നും ശേഖരിക്കുന്ന ജൈവമാലിന്യം വളമാക്കി മാറ്റി തിരികെ നല്‍കി അകത്തേത്തറ ഗ്രാമപഞ്ചായത്ത് മാലിന്യസംസ്‌കരണത്തില്‍ മാതൃകയായി തുടരുന്നു. ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്ററിന്റെ (ഐ.ആര്‍.ടി.സി.) സാങ്കേതിക സഹായത്തോടെ…

സമഗ്ര വികസനം ലക്ഷ്യമിട്ട് കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (201718) ലഭിച്ച 7.05 കോടിയും ചെലവഴിച്ചു. ബ്ലോക്കിന്റെ ചരിത്രത്തിലാദ്യമായാണ് നൂറ് ശതമാനം തുകയും വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചത്. ബ്ലോക്ക് പരിധിയിലെ കര്‍ഷകരില്‍…

ലൈഫ് ഫിഷന്‍ രണ്ടാം ഘട്ടം ഭവനനിര്‍മാണത്തിനുള്ള ആദ്യ ഗഡു വിതരണം തുടങ്ങി. മൊത്തം തുകയുടെ 10 ശതമാനമായ 40,000 രൂപയാണ് ആദ്യ ഗഡുവായി വിതരണം ചെയ്യുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരിച്ച ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയില്‍…

വേനല്‍ക്കാലത്തിനു ശേഷം പുഴകളും തോടുകളും കവിഞ്ഞൊഴുകുമ്പോള്‍ പലര്‍ക്കും നീന്തിത്തുടിക്കാന്‍ ആവേശം തോന്നും. എന്നാല്‍ ഈ ആവേശം അപകടമാകുമ്പോഴാണ് 101 എന്ന നമ്പരിലേക്ക് വിളിയെത്തുക. ഈ മഴക്കാലത്ത് ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന് ലഭിച്ചത്…

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 'നൂറില്‍ നൂറ്' പദ്ധതിക്ക് തുടക്കം കുറിച്ചു. കൊല്ലങ്കോട് ബ്ലോക്കിന് കീഴിലുള്ള മുതലമട തൊട്ടിയതറയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പറമ്പികുളം വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന…

ജില്ലയില്‍ എം.പിമാരുടെ ഫണ്ട് ഉപയോഗിച്ചുള്ള വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന എം.പി ഫണ്ട് അവലോകന യോഗത്തിലാണ് ഭരണാനുമതി ലഭിച്ച എല്ലാ പദ്ധതികളും…

റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന്‍ വന്നതോടെ റേഷന്‍ വിതരണം സുഗമമമായതായി അധികൃതര്‍ അറിയിച്ചു. ജില്ലയിലെ 944 റേഷന്‍ കടകളിലും ഇ-പോസ് മെഷീന്‍ വഴിയാണ് കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം ചെയ്തത്. ഇ- പോസ് മെഷീനില്‍…