ദുഷ്‌കരമായ സാഹചര്യങ്ങളിലും വിവിധ ജീവിത പ്രതിസന്ധികളിലും ചൂഷണത്തിനു വിധേയരാകുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും താമസസൗകര്യം, പുനരധിവാസം, വൈദ്യസഹായം, നിയമസഹായം മുതലായവ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വനിതാശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ്…

ചുമട്ടുതൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്ടോപ്പ്, പഠനോപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ജൂലൈ എട്ടിനു വൈകിട്ട് നാലിനു തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തിലാണു ചടങ്ങ്. ഒന്ന് മുതൽ അഞ്ച്…

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണ വകുപ്പിലെ ഒന്നാം നമ്പർ ഒ.പിയിൽ മദ്യപാനജന്യമല്ലാത്ത ഫാറ്റിലിവർ രോഗത്തിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9446553068, 7483986963.

സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി നിർവഹിച്ചു സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പണമടയ്ക്കുന്നതിന് ഇനി eTR5. നേരത്തേയുള്ള പേപ്പർ TR5നു പകരമായാണു പുതിയ ഇല്കട്രോണിക് റെസിപ്റ്റ് സംവിധാനം. ട്രഷറി സംവിധാനങ്ങളിലെ സുതാര്യതയും കാര്യക്ഷമതയും കൃത്യതയും ഉറപ്പുവരുത്തുന്നതിനുള്ള നവീകരണ…

കേരള ചരിത്ര ഗവേഷണ കൗൺസിൽ ഇന്ന് (5 ജൂലൈ) വൈകിട്ട് മൂന്നിന് 'പ്രാദേശിക ചരിത്രരചന : അനുഭവപാഠങ്ങൾ' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കും. കേരള സർവകലാശാല ബയോഇൻഫോമാറ്റിക്സ്  വിഭാഗം പ്രൊഫസർ അച്യുത്ശങ്കർ എസ്. നായർ…

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മണ്ണന്തല പ്രീമെട്രിക് ഹോസ്റ്റലിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഗവ. അക്രഡിറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ വാർത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീൽഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷൻസിന്റെ വ്യത്യസ്ത മേഖലകളിൽ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്…

സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ ഗൃഹശ്രീ ഭവന പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 2022 ഡിസംബർ 31നകം നൽകണം. വിശദവിവരങ്ങൾ ഭവന നിർമാണ ബോർഡിന്റെ ജില്ലാ ഓഫീസുകളിലും www.kshb.kerala.gov.in ലും ലഭിക്കും.

കേരളത്തിന്റെ തനതു കലാരൂപങ്ങളെ വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാദേശിക കലാരൂപങ്ങളുടെ വ്യാപക പ്രചാരണത്തിനു സാങ്കേതികവിദ്യയുടെ സഹായം തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ വഴി…