ശബരിമല: മകരവിളക്ക് മഹോത്സവകാലം ആരംഭിച്ചതോടെ ശബരിമലയിലേക്കുള്ള തീര്‍ഥാടക പ്രവാഹം കൂടി. വെര്‍ച്ചല്‍ ക്യൂ, സ്പോട്ട് ബുക്കിങ്ങുകള്‍ക്ക് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മകരവിളക്ക് വരെ എല്ലാദിവസവും ഒരു ലക്ഷത്തോളം പേര്‍ എത്തുമെന്നാണ് പ്രതീക്ഷ. ജനുവരി ഒന്നു…
2023 ജനുവരി രണ്ടുമുതൽ 31 വരെയുള്ള റേഷൻ കടകളുടെ പ്രവർത്തന സമയം പ്രസിദ്ധീകരിച്ചു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും രാവിലെ 8 മുതൽ ഒരു മണിവരെയും 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയും പ്രവർത്തിക്കും. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും രാവിലെ 8 മുതൽ 1 മണിവരെയും 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 മണി വരെയും കടകൾ പ്രവർത്തിക്കും.
* സംസ്ഥാനത്തെ ആദ്യ സംരംഭം പുതുവർഷത്തിൽ പ്രവർത്തനമാരംഭിക്കും സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദർ-ന്യൂബോൺ കെയർ യൂണിറ്റ് (എം.എൻ.സി.യു) കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സജ്ജമായി. ജനുവരി രണ്ടിന് ഉച്ചയ്ക്ക് 1.30ന്…
ബഫര്‍ സോണ്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച വിവരശേഖരണത്തിനായി വകുപ്പുകളുടെ സംയുക്ത ഫീല്‍ഡ് പരിശോധന ജനുവരി ഏഴിനു മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളുടേയും, കൃഷിയിടങ്ങളുടേയും വിശദാംശങ്ങള്‍ കണ്ടെത്തുന്നതിനായി…
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ ആഴത്തിൽ മനസ്സിലാക്കി ജീവിതത്തിൽ പകർത്തുന്നിടത്താണ് ശിവഗിരി തീർത്ഥാടനം സഫലമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവല ആചാരത്തിന്റെ തലത്തിലേക്ക്…
ശബരിമല: സന്നിധാനത്ത് ഇടമുറിയാതെ മേള വര്‍ഷം പെയ്തിറങ്ങി. അതില്‍ ഭക്ത ഹൃദയങ്ങള്‍ അലിഞ്ഞു ചേര്‍ന്നു. കണ്ണൂര്‍ തലശ്ശേരി തൃപുട വാദ്യ സംഘമാണ് അയ്യപ്പന് മുന്നില്‍ വാദ്യാര്‍ച്ചന നടത്തിയത്.പതികാലത്തിലായിരുന്നു പഞ്ചാരി മേളത്തിന്റെ തുടക്കം. പിന്നീട് ചെണ്ട,…
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ജി.ടെക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടി ലിറ്റിള്‍ ഫ്‌ളവര്‍ യു.പി സ്‌കൂളില്‍ ജോബ് ഫെയര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി…
ബേപ്പൂർ വാട്ടർ ഫെസ്റ്റിൻ്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയ ദീപാലംകൃത ജലഘോഷയാത്ര ബേപ്പൂരിൻ്റെ മാമാങ്കമായി മാറി. വിവിധങ്ങളായ കലാരൂപങ്ങളാണ് ജലഘോഷയാത്രയിൽ ഒരുക്കിയത്.മയൂരനൃത്തം, കഥകളി, ഭരതനാട്യം, മയിലാട്ടം, പുലികളി, കളരി, ഒപ്പന, തെയ്യം, മാർഗംകളി തുടങ്ങി ഉത്സവ വേളകളിൽ…
കുടുംബശ്രീ ബാലസഭാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കായി സംഘടിപ്പിച്ച 'ലസിതം' കലാ ക്യാമ്പ് സമാപിച്ചു. 9 കലകളില്‍ നാനൂറിലധികം കുട്ടികള്‍ക്ക് മൂന്ന് ദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ് പൂക്കോട് ജവഹര്‍ നവോദയ സ്‌കൂളിലും വെറ്റിനറി കോളേജിലുമായി നടന്നു.…
മുപ്പൈനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷി കലാമേള 'വര്‍ണ്ണോത്സവം' സംഘടിപ്പിച്ചു. റിപ്പണ്‍ സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ വച്ച് നടന്ന പരിപാടി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം…
