നവകേരളം മിഷന്‍ അവലോകന യോഗം പൂര്‍ത്തിയായി നെന്മാറ ബ്ലോക്കിലെ എലവഞ്ചേരി, നെന്മാറ, മേലാര്‍കോട്, അയിലൂര്‍, വണ്ടാഴി, നെല്ലിയാമ്പതി, പല്ലശ്ശന തുടങ്ങിയ ഏഴ് പഞ്ചായത്തുകളിലും നവകേരള മിഷന്‍ അവലോകന യോഗം പൂര്‍ത്തിയായതായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.…
മാലിന്യമുക്തം നവകേരളം കാമ്പയ്‌നിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ കാമ്പയ്ന്‍ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നു. യോഗത്തില്‍ ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഒക്ടോബര്‍ രണ്ട്…
മാലിന്യസംസ്കരണ മേഖലയെ കുറ്റമറ്റതും സമയബന്ധിതവുമാക്കാൻ ഹരിത മിത്രം ആപ്പ് ഒരുക്കി കടങ്ങോട് ഗ്രാമ പഞ്ചായത്ത്. ഓരോ പ്രവർത്തനവും അതാത് സമയങ്ങളിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതൽ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡ് തലം വരെ വിലയിരുത്തുന്നതിനായി…
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പൂതക്കുളം ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ സ്ഥലങ്ങളിലായി മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി 10,000 രൂപ പിഴ ചുമത്തി. ഹരിത കര്‍മ സേനയുടെ നേതൃത്വത്തിലാണ് നിയമലംഘനം നടത്തിയവരെ കണ്ടെത്തിയത്.…
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയുന്നതിന്റെ ഭാഗമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി മാലിന്യം തള്ളിയ രണ്ട് വ്യക്തികള്‍ക്കെതിരെ നടപടി. അലക്ഷ്യമായി മാലിന്യം തള്ളിയ ഇവരില്‍ നിന്ന് 20,000 രൂപ ഗ്രാമപഞ്ചായത്ത് പിഴയീടാക്കി. ഒരാള്‍ക്കെതിരെ വടക്കഞ്ചേരി…
കൊച്ചി വഴിയോരങ്ങളിലെ മാലിന്യ ശേഖരണത്തിന് പുതിയ ഭാവം പകർന്നു ഇ കാർട്ടുകളുടെ സേവനം ശ്രദ്ധേയമാകുന്നു. നിലവിൽ മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളുടെ രൂപം മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ അധികൃതർ ഇ കാർട്ടുകളെ നിരത്തിലിറക്കിയത്. നഗരസഭയും…
മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കുന്നതിനും അടുത്ത ഒരു വർഷത്തിനകം ജില്ലയെ പൂർണമായും മാലിന്യമുക്തമാക്കുന്നതിനുമായി ഏകീകൃത നടപടിക്രമം (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ) തയാറാക്കാൻ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട്…
വേമ്പനാട് കായലിന്റെ പുനരുജ്ജീവനത്തിനായി പ്രത്യേക നവീകരണ പദ്ധതി നടപ്പാക്കുമെന്ന് ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഇത് സംബന്ധിച്ച് ഫിഷറീസ് സർവകലാശാലയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ഉടൻ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.…
തിരുവനന്തപുരം ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കൈകോർത്ത് ഗ്രന്ഥശാലകളും. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെയും ജില്ലാ ലൈബ്രറി കൗൺസിലിന്റെയും നേതൃത്വത്തിൽ ജില്ലയിലെ ഗ്രന്ഥശാല പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.…
ക്ലീൻ ഏലൂർ പദ്ധതിയുടെ ശുചിത്വ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഏലൂർ നഗരസഭയിലെ വിദ്യാലയങ്ങളിൽ പെൻ ബോക്സ് പദ്ധതിക്ക് തുടക്കമായി. ഏലൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ ആദ്യ പെൻ ബോക്സ് സ്ഥാപിച്ച് നഗരസഭാ ചെയർമാൻ…