പ്രൗഢഗംഭീരവും ജനനിബിഡവുമായി കടത്തുരുത്തി നിയോജകമണ്ഡല നവകേരള സദസ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും നിവേദനങ്ങൾ നൽകുവാനുമായി ആയിരക്കണക്കിന് പേരാണ് കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്. വൻകരഘോഷത്തോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കുറവിലങ്ങാട് വരവേറ്റത്. കടുത്തുരുത്തി ഹരിതകർമ്മസേനാംഗങ്ങളുടെ…
ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്ന കേന്ദ്രമാക്കി കേരളത്തെ മാറ്റാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെ സാധ്യമായതായി ഭക്ഷ്യ-പൊതുവിതരണവകുപ്പ് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. പത്തര ലക്ഷം വിദ്യാർത്ഥികൾ പൊതുവിദ്യാഭ്യാസമേഖലയിലേക്കു തിരികെയെത്തിയതായും മന്ത്രി പറഞ്ഞു. കുറവിലങ്ങാട് ദേവമാത…
കേരളം മതേതരവാദികളുടെയും പുരോഗമന വാദികളുടെയും പച്ചത്തുരുത്താണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ. കുറവിലങ്ങാട് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കടുത്തുരുത്തി മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നിലപാടുകൾ കൊണ്ടും…
കോട്ടയം കടുത്തുരുത്തി മണ്ഡലതല നവകേരള സദസിൽ ലഭിച്ചത് 3856 നിവേദനങ്ങൾ. 25 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ വേദിക്ക് സമീപം ഒരുക്കിയത്. അഞ്ച് കൗണ്ടറുകൾ സ്ത്രീകൾക്കും നാലെണ്ണം വയോജനങ്ങൾക്കും രണ്ടെണ്ണം ഭിന്നശേഷിക്കാർക്കായും പ്രത്യേകം ഒരുക്കിയിരുന്നു. കുറവിലങ്ങാട്…
വാഴൂർ 110 കെ.വി. സബ് സ്റ്റേഷൻ ഈ വർഷം തന്നെ കമ്മീഷൻ ചെയ്യുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. വൈക്കം ബീച്ചിൽ നടന്ന വൈക്കം നിയോജക മണ്ഡലത്തിന്റെ നവകേരള സദസിന്റെ വേദിയിൽ…
നവകേരള സദസിന്റെ പ്രഭാതയോഗം നടക്കുന്ന കോട്ടയം നഗരത്തിലെ ജറുസലേം മാർത്തോമ്മ പള്ളി ഹാളിൽ മുഖ്യമന്ത്രിയെ കാണാൻ പതിനൊന്നുകാരൻ ഗുരുചിത്ത് എത്തിയത് തന്റെ തുടർ ചികിത്സയ്ക്ക് സഹായം വേണമെന്ന ആവശ്യവുമായാണ്. എസ്.എം.എ (സ്‌പൈനൽ മസ്‌കുലാർ അട്രോഫി)എന്ന…
സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ടവരുടെ അഭിപ്രായവും വികസന നവകേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നിർദ്ദേശങ്ങളും സ്വീകരിച്ച് നവകേരളസദസിന്റെ ഭാഗമായുള്ള കോട്ടയം ജില്ലയിലെ ആദ്യ പ്രഭാതയോഗം. നവകേരള സദസ്സിന്റെ ഭാഗമായി കോട്ടയം ജെറുസലേം മാർത്തോമ ചർച്ച് പാരിഷ് ഹാളിൽ…
വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന ഇലവീഴാപൂഞ്ചിറ - മേലുകാവ് റോഡിന്റെ പുനര്‍നിര്‍മാണത്തിന്റെ സന്തോഷം ചിത്രത്തിലൂടെ പങ്കുവെച്ച് ഇലവീഴാപൂഞ്ചിറ കുമ്പളോലിയ്ക്കല്‍ വീട്ടില്‍ ജെസ്സി സാം. പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പാലാ നിയോജക മണ്ഡലം നവകേരള സദസിലെത്തി…
നവകേരളസദസ്, പാലാ നിയോജകമണ്ഡലം കോട്ടയം : പാലാ നിയോജക മണ്ഡലം നവകേരള സദസില്‍ ജനകീയ മന്ത്രിസഭയെ എതിരേല്‍ക്കാനും നിവേദനങ്ങള്‍ നല്‍കാനുമായി എത്തിയത് പതിനായിരങ്ങള്‍. കായിക പ്രതിഭകള്‍ മറ്റുരയ്ക്കുന്ന മൈതാനം ജനസാഗരം കൊണ്ടു നിറഞ്ഞു. തിങ്ങി…
നമ്മുടെ നാട് വികസനത്തില്‍ എവിടെ എത്തി നില്‍ക്കുന്നു എന്തെല്ലാം കാര്യങ്ങളില്‍ നമുക്ക് മുന്നേറണം എന്നതിലുളള ആശയ രൂപികരണമാണ് ഓരോ മണ്ഡല പര്യടനത്തിലൂടെയും നമ്മള്‍ ലക്ഷ്യം വയ്ക്കുന്നതെന്നു മുഖ്യമന്തി പിണറായി വിജയന്‍. പാലാ നിയോജകമണ്ഡലം നവകേരളസദസ്…
