സമൂഹത്തില്‍ ജാതിമത-സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കാന്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് എഴുത്തുകാരി തനൂജ ഭട്ടതിരി. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാംസ്‌കാരിക പുരാവസ്തു പുരാരേഖ വിദ്യാഭ്യാസ വകുപ്പുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കേരള സാഹിത്യ ലളിതകലാ സംഗീതനാടക…

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നൂറുകണക്കിന് വിദ്യാര്‍ഥികളും സ്ത്രീകളും അണിനിരന്ന വിളംബര ഘോഷയാത്ര നഗരത്തിന് പുത്തന്‍കാഴ്ചയായി. പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഇന്നലെ (നവംബര്‍ 10) മുതല്‍ 12 വരെ നടക്കുന്ന ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി…

നിലവിലെ കേരള പരിഷ്‌കൃത സമൂഹം ഉടലെടുത്തത് പിന്‍തലമുറക്കാരുടെ ജീവത്യാഗങ്ങളിലൂടെയാണെന്ന് എം.ബി രാജേഷ് എം.പി. ജാതി ലിംഗ വ്യത്യാസമില്ലാതെ എല്ലാ ഹിന്ദുമതവിഭാഗക്കാര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്നാണ് 1936ലെ ക്ഷേത്രപ്രവേശന വിളംബരം. ആത്മവിശ്വാസത്തോടെ വളര്‍ന്നുവരുന്ന സ്ത്രീ സമൂഹത്തെ ശുദ്ധ-അശുദ്ധിയുടെ…

ജില്ലാഭരണകൂടം, വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ജില്ലാ കാര്യാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന മലയാളദിനാഘോഷ ഭരണഭാഷാ വാരാചരണത്തിന് സമാപനമായി. വാരാചരണത്തോടനുബന്ധിച്ച്  കലക്ടറേറ്റ് സമ്മേളനഹാളില്‍ സംഘടിപ്പിച്ച ഭരണഭാഷ വിഷയമാക്കിയുളള പ്രശ്‌നോത്തരിയില്‍ വിജയികളായവര്‍ക്കും വിവിധ പരിപാടികളില്‍ പങ്കെടുത്തവര്‍ക്കുമായി …

കല്‍പ്പാത്തി രഥോത്സവത്തിനോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 16ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

സായുധസേനാ പതാക നിധിയിലേക്ക് ജില്ലയില്‍ നിന്നും 25 ലക്ഷം രൂപ സമാഹരിക്കും. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ വഴി വിറ്റഴിക്കുന്ന സ്റ്റാംപുകള്‍ മുഖേനയാണ് തുക സമാഹരിക്കുകയെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സായുധസേന…

പെരുവെമ്പ് ഗ്രാമപഞ്ചായത്തിലെ പാലത്തുള്ളിക്കടവില്‍ മത്സ്യക്കുഞ്ഞു നിക്ഷേപം പരിപാടിയുടെ ഉദ്ഘാടനം കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ. നിര്‍വഹിച്ചു. പുഴകളിലും മറ്റു ജലാശങ്ങളിലും ശോഷിച്ച് വരുന്ന ഉള്‍നാടന്‍ മത്സ്യ സമ്പത്ത് സംരക്ഷിക്കുക, പൊതുജനങ്ങള്‍ക്ക് മത്സ്യലഭ്യതയും മത്സ്യ തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും…

കുടുംബശ്രീയുടെ സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ ജനകീയമാക്കി കൂടുതല്‍ യുവതീ യുവാക്കള്‍ക്ക് തൊഴിലുറപ്പാക്കാനുള്ള നടപടികളുമായി കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍. പദ്ധതിയുടെ ഭാഗമായി വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനത്തിന് അഡ്മിഷന്‍ നേടുന്നതിനുള്ള…

പാലക്കാട് ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ നടപ്പാക്കുന്ന കുഷ്ഠരോഗ നിര്‍മാര്‍ജനയജ്ഞത്തിനു മുന്നോടിയായി കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ ഉദ്യോഗസ്ഥരുടെ ആലോചനയോഗം ചേര്‍ന്നു. ഡിസംബര്‍ അഞ്ച് മുതല്‍ 19 വരെ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുവീടാന്തരം…

കല്ലേപ്പുള്ളി എന്‍.ജി.ഒ കോളനിയില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സുകളുടെ ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു. സര്‍ക്കാര്‍ പൊതു ഖജനാവില്‍ നിന്നും പണം മുടക്കി നിര്‍മിക്കുന്ന വസ്തുക്കള്‍ക്ക് വിലകല്‍പ്പിക്കാനും സംരക്ഷിക്കാനും എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന്…