അപകടങ്ങൾ, പെട്ടെന്നുള്ള മരണം എന്നിവ കാരണം ഭർത്താവിന്റെ നഷ്ടമായി വിധവകളാകുന്ന സ്ത്രീകൾക്ക് മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് പടവുകൾ. വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് എന്നിവയ്ക്ക്…
സംസ്ഥാനത്തെ നിർഭയ ഹോമുകളിലുള്ള പെൺകുട്ടികൾക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നതിനുള്ള കേന്ദ്രമാണ് തേജോമയ. പോക്സോ അതിജീവിതരായ കുട്ടികൾ താമസിക്കുന്ന ഓരോ ജില്ലകളിലെയും നിർഭയ ഹോമുകളിൽ നിന്ന് തിരഞ്ഞെടുത്തവർക്കാണ് എറണാകുളത്ത് പ്രവർത്തിക്കുന്ന തോജോമയ കേന്ദ്രത്തിൽ പരിശീലനം നൽകുന്നത്.…
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താൻ ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന പദ്ധതിയാണ് സഹായഹസ്തം. 2018-2019 മുതൽ വനിതാശിശു വികസന വകുപ്പ്…
14 ജില്ലകളിലായി ആകെ 82 സെന്ററുകൾ ഗാർഹിക പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ നിയമസഹായം, വൈദ്യസഹായം, ഷെൽട്ടർ ഹോമുകളിലേക്കുള്ള റഫറൻസ്, പോലീസ് സഹായം എന്നിവ നൽകുന്ന കേന്ദ്രങ്ങളാണ് സർവീസ് പ്രൊവൈഡിങ് സെന്ററുകൾ. വനിതാ ശിശു…
നിലവിലെ ഗുണഭോക്താക്കളുടെ എണ്ണം - 1402136 ഭർത്താവ് മരണപ്പെടുകയോ ഏഴു വർഷത്തിലധികമായി ഭർത്താവിനെ കാണാതാകുകയോ ചെയ്ത സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് വിധവാ പെൻഷൻ. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്…
മത്സ്യ വിൽപ്പനക്കാരായ സ്ത്രീകൾക്ക് അവരുടെ സൗകര്യാർത്ഥം സൗജന്യ ബസ് യാത്രയ്ക്ക് അവസരമൊരുക്കി ഫിഷറീസ് വകുപ്പ്. കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ചാണ് സമുദ്ര പദ്ധതി നടപ്പാക്കുന്നത്. മത്സ്യ വിപണന സൗകര്യം കൂടി പരിഗണിച്ചാണ് ബസ് കടന്നുപോകുന്ന റൂട്ടുകൾ ക്രമീകരിക്കുന്നത്.…
പൊതു ഇടങ്ങളിലും വീടുകളിലും പലവിധ അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൈത്താങ്ങാകുന്ന ഏകീകൃത സംവിധാനമാണ് സഖി വൺ സ്റ്റോപ്പ് സെന്റർ. ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയാകുന്നവർക്ക് പിന്തുണയും പരിഹാരവും നൽകുകയെന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന…
സംസ്ഥാനത്ത് ഒൻപത് കേന്ദ്രങ്ങൾ ജോലിചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും ചെലവ് കുറഞ്ഞ, സുരക്ഷിത താമസസൗകര്യം ലഭ്യമാകുന്നയിടങ്ങളാണ് വനിതാമിത്ര കേന്ദ്രങ്ങൾ. നിലവിൽ സംസ്ഥാനത്ത് ഒൻപത് വനിതാമിത്ര കേന്ദ്രങ്ങൾ കേരള സംസ്ഥാന വനിതാ വികസന കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.…
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിധവകൾ, നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയവർ എന്നിവരുടെ പുനർ വിവാഹത്തിന് സർക്കാർ ധനസഹായം നൽകുന്ന പദ്ധതിയാണ് മംഗല്യ. വനിതാ ശിശുവികസന വകുപ്പ് മുഖേന 2008 മുതൽ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന പദ്ധതിയിലൂടെ 25000 രൂപ…
ചൂഷണത്തിന് ഇരയായ അവിവാഹിതരായ അമ്മമാർക്ക് പ്രതിമാസ ധനസഹായം നൽകി പുനരധിവസിപ്പിക്കാനായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സ്‌നേഹസ്പർശം. കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന പദ്ധതിയിലൂടെ പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്നു. ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന…