ഉത്സവകാലത്തെ വിലനിയന്ത്രണത്തിന് കണ്‍സ്യൂമര്‍ഫെഡും പൊതുവിതരണ വകുപ്പും ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയെന്നു ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. തൃക്കണ്ണമംഗല്‍ കൊട്ടാരക്കര മുനിസിപ്പല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ്-പുതുവത്സര സഹകരണവിപണിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.…

ക്രിസ്മസ്-പുതുവത്സരവേളയില്‍ ലഹരി വ്യാപനം തടയാന്‍ വിവിധ വകുപ്പുകളുടെ സംയുക്ത എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തങ്ങള്‍ കൂടുതല്‍വിപുലീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ്. ജില്ലാതല ചാരായനിരോധന ജനകീയ നിരീക്ഷണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ അവധികാലത്ത് സ്‌കൂള്‍പരിസരം കേന്ദ്രീകരിച്ചുള്ള…

കൊല്ലം ആശ്രാമം മൈതാനത്ത് സപ്ലൈകോയുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ഫെയര്‍ 2025 ജില്ലാതല ഉദ്ഘാടനം മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിച്ചു. നാട്ടില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി വിപണി ഇടപെടല്‍…

വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ അഡ്വ. പി. സതിദേവിയുടെ അധ്യക്ഷതയില്‍ ജവഹര്‍ ബാലഭവനില്‍ നടത്തിയ സിറ്റിങില്‍ 21 കേസുകള്‍ തീര്‍പ്പാക്കി. 85 കേസുകളാണ് പരിഗണിച്ചത്. നാല് കേസുകള്‍ പോലീസിനും രണ്ടെണ്ണം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും…

തദ്ദേശതിരഞ്ഞെടുപ്പിൽ കൊല്ലം കോർപറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 56 ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ക്യു.എ.സി മൈതാനത്ത് നടന്ന ചടങ്ങിൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ. ദേവിദാസ് തങ്കശ്ശേരി ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന…

കൊട്ടാരക്കര നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 30 അംഗങ്ങള്‍ ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്തു. നഗരസഭ അങ്കണത്തിൽ മുതിര്‍ന്ന അംഗവും കല്ലുവാതുക്കൽ- 21ാം വാർഡ് പ്രതിനിധിയുമായ ഡി.രാമകൃഷ്ണപിള്ളയ്ക്ക് വരണാധികാരിയും കൊട്ടാരക്കര…

കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 27 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ജയൻ സ്മാരക ഹാളിൽ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗവും കരവാളൂർ ഡിവിഷനിലെ പ്രതിനിധിയുമായ സരോജാ ദേവിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ…

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംയോജിതപരിശോധനകള്‍ ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ്. എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശാക്തീകരിക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല മേധാവികളുടെ സംയുക്ത യോഗത്തില്‍ വിവിധ വകുപ്പുകള്‍ക്ക് നടപടികള്‍ സ്വീകരിക്കുന്നതിന്…

തെറ്റുപറ്റുന്നവര്‍ക്ക് അതുതിരുത്താനാകുന്ന സാഹചര്യമൊരുക്കുക സുപ്രധാനമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ജില്ലാ ജയില്‍ അങ്കണത്തില്‍ ജയില്‍ ക്ഷേമദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാനസിക പരിവര്‍ത്തനത്തിനുള്ള അവസരമാക്കി ജയില്‍വാസം പ്രയോജനപ്പെടുത്താന്‍ ശ്രമിക്കേണ്ടതുണ്ട്. കുറ്റകൃത്യങ്ങളില്‍നിന്ന്…

കൊല്ലം ജില്ലയിലെ 1, 19,193 കാലികളെ രോഗവിമുക്തമാക്കും ജില്ലയിലെ കാലിസമ്പത്തിനെ സാംക്രമിക രോഗ വിമുക്തമാക്കാനുള്ള കുത്തിവെയ്പ്പ് പത്തനാപുരം ഗാന്ധിഭവനിൽ നിന്നാരംഭിച്ചു. കുളമ്പുരോഗം, ചർമ്മ മുഴ രോഗം എന്നിവയ്ക്കെതിരെയുള്ള വാക്സിനേഷൻ ക്യാമ്പയിൻ 30 പ്രവൃത്തിദിവസങ്ങളിലായി ജില്ലയിൽ…