നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ നിയമ സാക്ഷരതാ ക്ലബ്ബുകൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കടപ്പുർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ നിയമസാക്ഷരത ക്ലബ്ബിന്റെ ഉദ്ഘാടനം മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി…

ജില്ലാ പഞ്ചായത്തിന്റെ 2018-19 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ സ്ത്രീ സൗഹൃദ-ശിശുക്ഷേമ പദ്ധതികൾക്ക് പ്രാമുഖ്യം. ആകെ വരവ് 252.19 കോടി രൂപയും ആകെ ചെലവ് 232.72 കോടി രൂപയും നീക്കിയിരുപ്പ് 19.46 കോടി രൂപയും ഉളള…

സംസ്ഥാന ഫിഷറീസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതി രണ്ടാം ഘട്ടം 2017-18 വര്‍ഷത്തെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യ കര്‍ഷകന്‍ (50 സെന്റ്) ,…

കുമരകത്തെ ഐക്കോണിക് വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ സൗകര്യങ്ങള്‍ ലോക നിലവാരത്തിലേക്കുയര്‍ത്തണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കുമരകത്തെ ആഗോളനിലവാരത്തിലുളള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് മുന്നോടിയായി കുമരകത്ത് നടന്ന ആലോചനായോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു…

നാടിന്റെ പുരോഗതിക്ക് രോഗപ്രതിരോധ ശേഷിയുളള സമൂഹത്തെ വാര്‍ത്തെടുക്കാനുളള പരിശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌റിലേഷന്‍സ് വകുപ്പും ആരോഗ്യ വകുപ്പും കുടുംബശ്രീയും സംയുക്തമായി നടത്തിയ ആരോഗ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു…

ലോകായുക്തയുടെ സിറ്റിംഗ് മാര്‍ച്ച് 22, 23 തീയതികളില്‍ കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പരാതികള്‍ പരിഗണിക്കും.…

ലോകപ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് നിക്ക് ഉട്ട് കോട്ടയത്തിന്റെ എഴുത്തകാരി അരുന്ധതി റോയിയെ സന്ദർശിച്ച ചരിത്ര മുഹൂർത്തത്തിന് ഇന്നലെ കോട്ടയം സാക്ഷ്യം വഹിച്ചു. ഉച്ച കഴിഞ്ഞ് രണ്ടിനാണ് അരുന്ധതി റോയിയുടെ (പള്ളിക്കുടം) വസതിയിൽ നിക്ക് ഉട്ടും…

മേലുകാവ് ഗ്രാമ പഞ്ചായത്ത് വസ്തു നികുതി പിരിവിനായി മാർച്ച് 18, 25 എന്നീ ഞായറാഴ്ചകളിൽ രാവിലെ 10.30 മുതൽ വൈകിട്ട് മൂന്ന് വരെ തുറന്ന് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

അർഹതപ്പെട്ടവർക്ക് സേവനം നിഷേധിക്കുന്നതും അഴിമതിയാണെന്ന് ജില്ലാ കളക്ടർ ഡോ. ബി.എസ്.തിരുമേനി. അഴിമതി രഹിത സർക്കാർ സേവനം സംബന്ധിച്ച് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻ മേഖല കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ഏകദിന…

കോട്ടയം  ജില്ലയിലെ വൈക്കം മുനിസിപ്പാലിറ്റി, ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം,തലയാഴം, ടിവിപുരം, വെച്ചൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കുന്നതിനായി മാര്‍ച്ച് 15ന് രാവിലെ 10ന് കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ്…