ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പെരിന്തല്‍മണ്ണ നഗരസഭാ കുടുംബശ്രീ വിപണന മേളയൊരുക്കുന്നു. മനഴി ബസ് സ്റ്റാന്റ്‌ പരിസരത്ത് അഞ്ചു ദിവസം നീളുന്ന മേളയ്ക്ക് തിങ്കളാഴ്ച (ഓഗസ്റ്റ് 16) തുടക്കമാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന…

വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ 'നിലാവ്' പദ്ധതിക്ക് നിലമ്പുര്‍ നഗരസഭയില്‍ നാളെ തുടക്കമാകും. നിലമ്പുര്‍ മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍…

കണ്ണന്‍കുണ്ട് മോഡല്‍ ട്രൈബല്‍ വില്ലേജിലെ വീടുകളുടെ താക്കോല്‍ദാനം മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട ചാലിയാര്‍ മതില്‍മൂല, ചെട്ടിയമ്പാറ പട്ടിക വര്‍ഗ്ഗ കോളനിയിലെ ഒമ്പത് കുടുംബങ്ങള്‍ ഇനി പുതിയ വീടുകളിലേക്ക്. കണ്ണന്‍കുണ്ട്…

താനൂര്‍ നിയോജക മണ്ഡലത്തില്‍പ്പെടുന്ന ഒഴൂര്‍ പഞ്ചായത്തിലെ ഹോമിയോ ഡിസ്പെന്‍സറിയ്ക്ക് 10 സെന്റ് സ്ഥലം അനുവദിച്ചു. വെള്ളച്ചാല്‍ സബ് സെന്റര്‍ പരിസരത്ത് സര്‍ക്കാര്‍ ഭൂമിയില്‍ നിന്നാണ് ഡിസ്പെന്‍സറിയ്ക്ക് 10 സെന്റ് സ്ഥലമാണ് അനുവദിച്ചത്. കായിക വകുപ്പ്…

മലപ്പുറം : ജില്ലയില്‍ വെള്ളിയാഴ്ച (2021 ഓഗസ്റ്റ് 13) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 3,010 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 2,961…

ജില്ലയില്‍ 2,112 പേര്‍ പരീക്ഷയെഴുതും സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സ് 14-ാം ബാച്ചിന്റെ പൊതുപരീക്ഷ ഓഗസ്റ്റ് 16 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്കാണ്…

ക്ഷീരവികസനവകുപ്പിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 16 മുതല്‍ 20 വരെ ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഓണക്കാല പ്രത്യേക പാല്‍ പരിശോധന നടത്തും. ജില്ലയിലെ പാല്‍ ഉപഭോക്താക്കള്‍, ക്ഷീരകര്‍ഷകര്‍, ക്ഷീര സംഘം,…

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദം (എം.എസ്.ഡബ്ല്യൂ)/അംഗീകൃത ബി.എഡ് ബിരുദം/ബിരുദവും ഒ.ആര്‍.സി ക്ക് സമാനമായ പദ്ധതികളില്‍ മൂന്ന് വര്‍ഷത്തെ…

പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഗവ.പോളിടെക്‌നിക് കോളജിലെ 2021-22 അധ്യയന വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സിലേക്കുള്ള ഒന്നാം വര്‍ഷ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.sitttrkerala.ac.in…

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (2021 ഓഗസ്റ്റ് 12) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 11 പേര്‍ക്കുള്‍പ്പടെ 3,300 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 18.65 ശതമാനമാണ് ജില്ലയിലെ…