അതിക്രമം നേരിടേണ്ടി വന്നാല്‍  പ്രതിരോധിക്കാന്‍ കരുത്തുള്ളവരായി നമ്മുടെ പെണ്‍കുട്ടികള്‍ മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിരാലംബരായ പെണ്‍കുട്ടികളെ പ്രതിരോധത്തിനു സജ്ജരാക്കാന്‍ വനിത-ശിശുവികസന വകുപ്പ് കരാട്ടെ ഉള്‍പ്പെടെയുള്ളവയുമായി ആരംഭിച്ച പദ്ധതിയായ ധീരയുടെ ജില്ലാതല…

കുമളി ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ഗ്രാമസഭ ചേർന്നു. കുമളി വൈ. എം.സി.എ ഹാളിൽ നടന്ന ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി മോൻ ഉദ്ഘാടനം ചെയ്തു. പതിനാലാം പഞ്ചവത്സര പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക്…

ഇടുക്കി ജില്ലയില്‍ കനത്തമഴ തുടരുന്നതിനാലും അതീവജാഗ്രത പുലര്‍ത്തേണ്ടതുള്ളതിനാലും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ജീവനക്കാര്‍ യാതൊരു കാരണവശാലും ആസ്ഥാനം വിട്ടുപോകാന്‍ പാടില്ലാത്തതാനെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു

ഐഎച്ച്ആര്‍ഡി കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ 2022 ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി. ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി (6 മാസം) കോഴ്‌സിന് അപേക്ഷിക്കുവാനുള്ള തീയതി ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.…

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരം ഏറ്റുവാങ്ങി. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് 10 ലക്ഷം രൂപയും ട്രോഫിയും തദ്ദേശ സ്വയംഭരണ…

വെളളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യു.പി.എസ്.ടി പാര്‍ട് ടൈം ഉറുദു അദ്ധ്യാപക ഒഴിവിലേക്കുളള താല്‍ക്കാലിക നിയമനത്തിനായുളള കൂടികാഴ്ച്ച ജൂലൈ 19ന് രാവിലെ 10.30ന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍…

കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ വകുപ്പുകളുടെയും ഏകോപനവും പങ്കാളിത്തവും ഉറപ്പാക്കാന്‍ ജില്ലയുടെ ചുമതല വഹിക്കുന്ന വനം- വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ…

കര്‍ക്കിടക വാവുബലിദിവസം സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് പൊന്‍കുഴിയിലേക്ക് പ്രത്യേകം ബസ്സുകള്‍ സര്‍വ്വീസ് നടത്തും. വാവുബലിയോടനുബന്ധിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ബത്തേരി സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറിന്റെ അദ്ധ്യക്ഷതയില്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.…

വള്ളിക്കോട് പഞ്ചായത്തിലെ സര്‍വേ നടപടികള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് അഡ്വ.കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജന പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത്…

ജില്ലയില്‍ ശക്തമായി മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ കാര്യക്ഷമമായ നടത്തിപ്പിനായി ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെയും അധ്യാപകരെയും അതത് ക്യാമ്പുകളിലേക്ക് നിയോഗിക്കുന്നതിന് തഹസില്‍ദാരെ ചുമതലപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിട്ടു.