വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ട് ഡിസംബര്‍ 18 നകം ലഭ്യമാകുന്ന എല്ലാ അപേക്ഷകളും അവകാശ വാദങ്ങളും ഡിസംബര്‍ 26 നകം പരിഹരിക്കണമെന്ന് ജില്ലയിലെ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ വെങ്കിടേശപതി നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ്…

ഊര്‍ജ്ജ സംരക്ഷണ വാരാഘോഷത്തോടനുബന്ധിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്ററും സില്‍കോ സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ഊര്‍ജ്ജകിരണിന്റെ ഉദ്ഘാടനം കാഴ്ചപറമ്പ് ക്ഷീര സംഘത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ഊര്‍ജ്ജകിരണിന്റെ ഭാഗമായി സെമിനാര്‍,…

കുഴല്‍മന്ദം മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് കോളെജില്‍ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. സിവില്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം ക്ലാസോടെയുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഡിസംബര്‍ 19 ന് രാവിലെ ഒന്‍പതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം…

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ജന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'സ്ത്രീ സുരക്ഷ' വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുക, ശാരീരിക-മാനസിക കരുത്ത് ആര്‍ജ്ജിക്കുന്നതിന് പ്രാപ്തരാക്കുക ലക്ഷ്യമിട്ടാണ് പരിപാടി…

ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ ഭാഗമായി നടന്ന ക്ഷീരകര്‍ഷക സെമിനാര്‍ എടത്തറ കോട്ടയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ മിനി ഹാളില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകര്‍ക്ക് കേരഫെഡ് ചെയര്‍മാന്‍…

കെല്‍ട്രോണ്‍ പാലക്കാട് നോളജ് സെന്ററില്‍ ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ് ടെക്‌നിക്‌സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക്…

ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ ഭാഗമായി കേരളശ്ശേരിയില്‍ വിളംബര ജാഥയും വ്യക്തിത്വ വികസന പരിപാടിയും സംഘടിപ്പിച്ചു. ക്ഷീരകര്‍ഷക സംഗമത്തിന്റെ സംഘടിപ്പിച്ച വ്യക്തിത്വ വികസന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു.…

347 ഗുണഭോക്താക്കള്‍ക്ക് തുക ലഭിച്ചു വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 347 ഗുണഭോക്താക്കള്‍ക്കായി 16,77,500 രൂപ വിതരണം ചെയ്തു. സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ (രണ്ടു പേരും/ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് സാമൂഹ്യനീതി…

തൃത്താല നിയോജകമണ്ഡലത്തിലെ ജല്‍ ജീവന്‍ മിഷന്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള പദ്ധതികളുടെ അവലോകനയോഗം തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 16 ന് വൈകിട്ട് മൂന്നിന് കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും.

ജില്ലാ കലക്ടറുടെ പാലക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് ഡിസംബര്‍ 20 ന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. നേരത്തെ…