വാര്‍ധക്യത്തിന്റെ ഏകാന്തതയില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹക്കൂടൊരുക്കി നാരങ്ങാനം പഞ്ചായത്തിന്റെ പകല്‍വീട്. നിര്‍മാണം പൂര്‍ത്തിയായ പകല്‍വീടിന്റെ ഉദ്ഘാടനം അടുത്തമാസം ആദ്യം നടക്കും. മക്കള്‍ ജോലിക്കും പേരക്കുട്ടികള്‍ പഠിക്കുന്നതിനുമായി പോകുമ്പോള്‍ പലപ്പോഴും ഒന്നും ചെയ്യാനില്ലാതെ വയോജനങ്ങള്‍ വീടുകളില്‍ ഒറ്റപ്പെടാറുണ്ട്.…
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ്, താലൂക്ക് ആശുപത്രി എന്നിവയുടെ സഹകരണത്തോടെ 30 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കായി നടത്തുന്ന ക്യാന്‍സര്‍ പ്രതിരോധ പദ്ധതിയായ പ്രത്യാശക്ക് തുടക്കമായി. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത്…
രണ്ടാം ഘട്ടത്തില്‍ 822 പേര്‍ക്ക് ഒന്നാം ഗഡു നല്‍കി ജില്ലയില്‍ ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തില്‍ 1132 വീടുകള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെ ചുമതലയില്‍ പൂര്‍ത്തിയാക്കാന്‍…
മഴക്കെടുതിക്കിരയായ സ്ഥലങ്ങളില്‍ വാര്‍ഡ്തല ശുചിത്വസമിതികളുടെ നേതൃത്വത്തില്‍ അടിയന്തിരമായി ഊര്‍ജിത ശുചീകരണം നടത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശിച്ചു. മഴക്കെടുതി സംബന്ധിച്ച തുടര്‍നടപടികള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
ആധുനിക സൗകര്യങ്ങളൊരുക്കി ഏനാദിമംഗലം സാമൂഹികാരോഗ്യകേന്ദ്രം മുഖം മിനുക്കുന്നു. ഏഴരക്കോടിരൂപയാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് നീക്കി വച്ചിരിക്കുന്നത്. നബാര്‍ഡിന്റെ സഹായത്തോടെയാണ് പഞ്ചായത്ത് സി.എച്ച്.സിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ബഹുനില മന്ദിരം, ആധുനിക രീതിയിലുള്ള ലാബ്, ഫാര്‍മസി,…
ജില്ലയിലെ ഓണം ബംപര്‍ ലോട്ടറിയുടെ വില്‍പന ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ലോട്ടറി ഏജന്റ് സെയ്ദ് മീരാന് ടിക്കറ്റ് \ല്‍കിയാണ് കളക്ടര്‍ ഉദ്ഘാടനം \ിര്‍വഹിച്ചത്. 250…
മാനവരാശിയുടെ കുതിച്ചുചാട്ടത്തിനു കാരണമായ ചെറിയ കാല്‍വെയ്പിന്റെ അമ്പതാം വാര്‍ഷികം ആഘോഷമാക്കാന്‍ പുല്ലാട് ബി.ആര്‍ സി ഒരുങ്ങുന്നു.ചാന്ദ്രദിനത്തെ പഠനാനുബന്ധപ്രവര്‍ത്തനമാക്കാനാണ് ഗവ.മോഡല്‍ യു.പി.സ്‌കൂളില്‍ അധ്യാപകര്‍ ഒത്തുചേര്‍ന്നത്.ആകാശ വിസ്മയങ്ങളെ അടുത്തറിയാന്‍ അവസരമൊരുക്കുകയും ജ്യോതിശാസ്ത്ര പഠനത്തില്‍ താത്പര്യം ജനിപ്പിക്കുകയുമാണ് ലക്ഷ്യം.…
മഴക്കെടുതിയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ സന്ദര്‍ശനം. ജനങ്ങളുടെ വിഷമത നേരിട്ടറിഞ്ഞ മന്ത്രി അവരില്‍ ഒരാളായി മാറി. ക്യാമ്പുകളില്‍…
ജില്ലയില്‍ മല്ലപ്പള്ളി, കോഴഞ്ചേരി, തിരുവല്ല താലൂക്കുകളില്‍ 1628 പേര്‍ വെള്ളപ്പൊക്ക കെടുതികളെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. 64 ക്യാമ്പുകളിലായി 334 കുടുംബങ്ങളാണ് കഴിയുന്നത്. ഇതുവെര മൂന്ന് വീടുകള്‍ പൂര്‍ണമായും 138 വീടുകള്‍ ഭാഗികമായും…
ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് പുളിക്കീഴ് വാട്ടര്‍ അതോറിറ്റി ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 60 പുതപ്പുകള്‍ ലഭിച്ചു. അഷ്വര്‍ എന്ന സംഘടനയാണ് പുതപ്പുകള്‍ വാങ്ങി നല്‍കിയത്.…