സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിൽ എച്ച്.ആർ അനലിസ്റ്റിനെ നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി മുഖേന ഇന്റർവ്യൂ നടത്തും. താൽപര്യമുളളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ gcc@odepc.in ലേക്ക് ജൂൺ 25നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42/43.
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിൽ ആർക്കിടെക്ചർ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. ബി.ആർക്ക് ബിരുദവും എം.ആർക്കിലോ എം.പ്ലാനിംഗിലോ ബിരുദാനന്തര ബിരുദവും ഉളളവർക്ക് അപേക്ഷിക്കാം. താല്പര്യമുളളവർ ബയോഡേറ്റയും, അസൽ സർട്ടിഫിക്കറ്റിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും…
തിരുവനന്തപുരം മണ്ണന്തലയിലെ അംബേദ്കർ ഭവനിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പ്രധാന കേന്ദ്രത്തിലും പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മൂവാറ്റുപുഴ, കൊല്ലം എന്നിവിടങ്ങളിലെ ഉപകേന്ദ്രങ്ങളിലും കോളേജ് വിദ്യാർത്ഥികൾക്കായി ത്രിവത്സര സിവിൽ സർവീസ് കോഴ്‌സിന്റെ…
2019ലെ സംസ്ഥാനത്തെ പ്രൈമറി, സെക്കന്ററി അധ്യാപകർക്കുളള അവാർഡിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അപേക്ഷ ക്ഷണിച്ചു. ജൂലൈ 10 വരെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അപേക്ഷ നൽകാം. വിശദ വിവരങ്ങൾ www.education.kerala.gov.in ൽ ലഭ്യമാണ്.
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ രസശാസ്ത്ര ഭൈഷജ്യ കല്പന വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ജൂൺ 28ന് രാവിലെ 11ന് പ്രിൻസിപ്പാലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ…
ആലപ്പുഴ ജില്ലാ ഉപഭോക്തൃതർക്ക പരിഹാരഫോറത്തിലെ ഒഴിവുളള പ്രസിഡന്റ് തസ്തികയിൽ നിയമനത്തിനായി ജില്ലാ ജഡ്ജി/റിട്ടയർ ചെയ്ത ജില്ലാ ജഡ്ജി/ജില്ലാ ജഡ്ജിയായി നിയമിക്കാൻ നിയമിക്കാൻ യോഗ്യതയുളളവർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി അഞ്ച് വർഷമോ,…
തിരുവനന്തപുരം സർക്കാർ വനിതാകോളേജിൽ ഗണിതം, കോമേഴ്‌സ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഗണിത വിഭാഗത്തിലേക്ക് ഈ മാസം 24 നും കോമേഴ്‌സ് വിഭാഗത്തിലേക്ക് 26 നും രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും.…
ഒമാനിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് ലേബർ റൂം/ ഓപ്പറേഷൻ തിയേറ്റർ വിഭാഗത്തിൽ വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുക്കും. 40 വയസ്സു വരെ പ്രായമുളള ബി.എസ്.സി (നഴ്സിംങ്)/ ജി.എൻ.എം…
കേരള ആരോഗ്യശാസ്ത്ര സർവകലാശായിൽ സെക്ഷൻ ഓഫീസർ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർവകലാശാല/ സെക്രട്ടേറിയറ്റ്/ പി.എസ്.സി/ കെ.എസ്.എ.ഡി/ മെഡിക്കൽ - ആയുഷ്- ഹോമിയോ വിദ്യാഭ്യാസ വകുപ്പ്/ അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ വിജിലൻസ് ട്രൈബ്യുണൽ വകുപ്പുകളിൽ…
പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് നിലവിലെ പെട്രോൾ/ഡീസൽ വിൽപ്പനശാലകൾ പ്രവർത്തനനിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി പ്രവർത്തനമൂലധന വായ്പ നൽകുന്നതിന് കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ അപേക്ഷകൾ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളും പൊതുമേഖലയിലുളള…