കെ.ഇ. മാമ്മന്‍ ഓര്‍മ്മ വൃക്ഷം നടീലിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് അനക്സിന്റെ (രണ്ട്) മുറ്റത്ത് മുഖ്യമന്ത്രി പിണറായി വിജയന് തേന്‍വരിക്ക പ്ലാവ് നട്ടുകൊണ്ട് നിര്‍വഹിച്ചു. കര്‍ദ്ദിനാള്‍ മോറോന് മോര് ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ,…
മഴക്കെടുതി നേരിടാൻ വിവിധ ജില്ലകൾക്ക് പണം അനുവദിച്ചതിൽ വിവേചനമുണ്ടെന്നും ചില ജില്ലകൾക്ക് അനർഹമായി കൂടുതൽ പണം നൽകിയെന്നും ആരോപിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിന് ഒരു അടിസ്ഥാനവുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. ജനങ്ങൾക്കിടയിൽ…
ആലപ്പുഴ, കോട്ടയം ജില്ലകൾ വെള്ളപ്പൊക്ക ബാധിത ജില്ലകളായി പ്രഖ്യാപിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. വെള്ളപ്പൊക്ക ബാധിതമായി വിജ്ഞാപനം ചെയ്യപ്പെടുന്ന ജില്ലകളിലെ കർഷകർക്ക് വിള ഇൻഷൂറൻസ് ലഭിക്കാൻ അർഹതയുണ്ട്. വെള്ളപ്പൊക്കക്കെടുതി നേരിടാൻ ആലപ്പുഴ ജില്ലക്ക്…
ഉരുട്ടിക്കൊലയ്ക്കിരയായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിഅമ്മ മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി കണ്ടു. കോടതി വിധി വന്ന പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. എല്ലാ പിന്തുണയും തുടർന്നും ഈ അമ്മയ്ക്കുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴും…
കലാകാരന്മാര്ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനും രചനയില്‍ ഏര്‍പ്പെടാനും കഴിയാത്ത സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേരള ലളിതകലാ അക്കാഡമിയുടെ വിവിധ പുരസ്കാരങ്ങള്‍ വി.ജെ.ടി ഹാളില്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത…
പെരുവണ്ണാമൂഴി ആറ് മെഗാവാട്ട് ജലവൈദ്യൂതി പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിതലയോഗത്തില്‍ തീരുമാനമായി. വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ പേരാമ്പ്ര എം.എല്‍.എ കൂടിയായ തൊഴിലും നൈപുണ്യവും എക്സൈസ് വകുപ്പ് മന്ത്രി…
* നിർമ്മാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു അഡ്വാൻസ്ഡ് വൈറോളജി തിരുവനന്തപുരത്ത് 2019 ജനുവരി അവസാനം ഉദ്ഘാടനം ചെയ്യാവുന്ന രീതിയിൽ നിർമാണം പുരോ്ഗമിക്കുന്നു. നിർമാണപുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു. തോന്നയ്ക്കലിൽ കെ.എസ്.ഐ.ഡി.സിയുടെ…
ലോറി സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സാഹചര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തുമെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന് പറഞ്ഞു. ലോറി ഉടമ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു…
നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. അടിയന്തരഘട്ടങ്ങളില്‍ പ്രവാസി മലയാളികളുടെ സേവനത്തിനായി നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തണമെന്നത് വിദേശമലയാളികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. അസുഖബാധിതരായി നാട്ടിലേക്ക്…
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവുമായി ബന്ധപ്പെട്ട് നടത്തുന്ന 'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി'യുടെ ഉദ്ഘാടനം ആഗസ്റ്റ് ആറിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിര്‍വഹിക്കും. നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന 'ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി' ആദ്യപരിപാടി ആറിനും…
