തൃശ്ശൂർ: കിഴുപ്പിള്ളിക്കര ചെമ്പപ്പുള്ളി അമ്മിണിയ്ക്ക് ഇനി ആശ്വാസ നാളുകൾ. 50 വർഷത്തെ ദീർഘമായ കാത്തിരിപ്പിന് വിരാമമായി. തന്റെ പുരയിടത്തിന്റെ 10 സെന്റ് സ്ഥലത്തിനാണ് പട്ടയമില്ലാതെ ബുദ്ധിമുട്ടിയിരുന്നത്. ഇതിനൊരു പരിഹാരമാവുകയാണ് ടൗൺ ഹാളിൽ നടന്ന പട്ടയമേള.…

തൃശ്ശൂർ: പിറന്ന മണ്ണിന് അവകാശം ലഭ്യമാക്കാൻ വർഷങ്ങൾ നീണ്ട സമരത്തിന് ഒടുവിൽ ശാന്ത ഭൂമിയുടെ അവകാശിയായി. തൃശൂർ ടൗൺ ഹാളിൽ നടന്ന പട്ടയമേളയിൽ പട്ടയം ലഭിച്ചപ്പോൾ ശാന്തയുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് കൂടിയാണ് ഫലമുണ്ടായത്.…

തൃശ്ശൂർ: ചാഴൂർ കല്ലാറ്റ് ലീലയുടെ 45 വർഷത്തെ അലച്ചിലിനാണ് അന്ത്യമായത്. തൃശൂർ ടൗൺ ഹാളിൽ നടന്ന സംസ്ഥാന പട്ടയമേളയിൽ ലീലയ്ക്കും പട്ടയം സ്വന്തമായി. നെല്ല് കൃഷി ചെയ്യുന്ന 40 സെന്റ് സ്ഥലത്തിനാണ് പട്ടയം ലഭിച്ചിരിക്കുന്നത്.…

തൃശ്ശൂർ: ആകെയുള്ള ഭൂമിയുടെ പട്ടയം കൈപ്പറ്റിയപ്പോൾ സാധാരണക്കാരുടെ മുഖത്ത് കണ്ട പുഞ്ചിരിയാണ് പള്ളിയാറയിൽ സക്കറിയയുടെ മകൻ പി എസ് ബാബുവിന് സ്വന്തം ഭൂമിയിൽ ഒരു ഭാഗം ദാനം നൽകാനുള്ള പ്രചോദനം. പാരമ്പര്യമായി കൈവശം വന്ന…

വീടിനോട് ചേര്‍ന്നുള്ള 5 സെന്റ് മിച്ചഭൂമിക്ക് പട്ടയം തൃശ്ശൂർ: സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന പട്ടയ വിതരണമേള ജീവിതത്തില്‍ പുഞ്ചിരി വിരിയിച്ചവരുടെ കൂട്ടത്തില്‍ ബാലകൃഷ്ണനും കുടുംബവും. തൃശൂര്‍ താലൂക്കില്‍ താന്ന്യം…

തൃശ്ശൂർ: പെരിങ്ങോട്ടുക്കര പച്ചാമ്പുള്ളി വിജയകുമാര്‍ തന്റെ ആകെ സമ്പാദ്യമായ 4 സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. കഴിഞ്ഞ 40 വര്‍ഷമായി പട്ടയം ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയായിരുന്നു വിജയകുമാറും ഭാര്യ പ്രേമാവതിയും. മിച്ചഭൂമിയിലാണ്…

തൃശ്ശൂർ: അഞ്ച് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വേലായുധന്‍. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പൂവന്‍ചിറ, മലയന്‍ കോളനിയില്‍ വേലായുധനാണ് സംസ്ഥാന പട്ടയമേളയില്‍ മണ്ണിന്റെ ഉടമയായത്. ആദിവാസി വിഭാഗത്തില്‍ പെട്ട വേലായുധന്‍ തന്റെ അധ്വാനത്തിന്റെ…

തൃശ്ശൂർ: പട്ടയം ഔദാര്യമല്ലെന്നും അവകാശമാണെന്നും എ സി മൊയ്തീന്‍ എം എല്‍ എ. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടന്ന കുന്നംകുളം താലൂക്ക് പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും…

കാലങ്ങളോളം കാത്ത മണ്ണ് കൈവിട്ടുപോകില്ലെന്ന ആശ്വാസത്തിലാണ് പെരുവയല്‍ സ്വദേശി ശങ്കരന്‍കുട്ടിയും ഭാര്യ ബാലാമണിയും. സർക്കാർ നൽകിയ പട്ടയ രേഖ കൈപ്പറ്റി പട്ടയമേള ചടങ്ങിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഇരുവരുടെയും കണ്ണുകളിൽ സന്തോഷം. ഇങ്ങനെ ആയിരങ്ങളുടെ സ്വപ്നമാണ്…

പാര്‍പ്പിടത്തോടൊപ്പം തന്നെ ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി ലഭ്യമാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ നടത്തിയ പട്ടയമേളയില്‍ ജില്ലയില്‍ 1,739 പട്ടയങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച്…