സംസ്ഥാനങ്ങളിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ജലശക്തി അഭിയാന്‍ ക്യാച്ച് ദ റെയ്ന്‍ 2022 ക്യാമ്പയിന്റെ ഭാഗമായി കേന്ദ്രസംഘം ജില്ലയിലെത്തി. ജില്ലകളിലെ വിവിധ ജലസംരക്ഷണ വിതരണ പ്രവര്‍ത്തനങ്ങള്‍ സംഘാംഗങ്ങള്‍ നേരിട്ട് വിലയിരുത്തി.…

പാമ്പ്ല ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാലും ഡാമിലെ ജല നിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതിനാലും നിലവിൽ അനുവദിച്ചിട്ടുള്ള 500 ക്യൂമെക്സിൽ നിന്നും ആവശ്യാനുസരണം ഉയർത്തി പരമാവധി 750 ക്യുമെക്സ് വരെ ജലം ഒഴുക്കിവിടും. പെരിയാറിന്റെ…

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അക്രഡിറ്റഡ് എഞ്ചിനീയര്‍ / ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികജാതി വിഭാഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അക്രഡിറ്റഡ് എഞ്ചിനീയര്‍ / ഓവര്‍സിയര്‍ നിയമനം പൂര്‍ണ്ണമായും ഒരു…

ഇടുക്കി ജില്ലയില്‍ വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11-അച്ചന്‍കാനം, രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 02- കുംഭപ്പാറ എന്നീ രണ്ട് വാര്‍ഡുകളില്‍ ജൂലൈ 21 ന് നടക്കുവാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്…

ഉപതിരഞ്ഞെടുപ്പ് ദിവസമായ ജൂലൈ 21 ന് വണ്ടന്‍മേട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11-അച്ചന്‍കാനം, രാജകുമാരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 02-കുംഭപ്പാറ എന്നീ വാര്‍ഡുകളിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ റസിഡൻഷ്യൽ വിദ്യാലയങ്ങൾ ഒഴികെയുള്ള പ്രൊഫഷണല്‍ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അംഗൻവാടി ഉൾപ്പെടെ ) വെള്ളിയാഴ്ച ( ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേഡ് പ്രോസ്സസിങ്) പരീക്ഷ ആഗസ്റ്റ് ഒമ്പത് മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും. പരീക്ഷാകമ്മീഷണർക്ക് അപേക്ഷ നൽകിയ പരീക്ഷാർഥികൾക്ക് www.lbscentre.kerala.gov.in ലെ KGTE2022 എന്ന…

തിരുവനന്തപുരം റിജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളോജിസ്റ്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് മൂന്ന് വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in.

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ  സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25. അപേക്ഷകൾ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം.…

കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയിൽ (എസ്.സി.ഇ.ആർ.ടി കേരള) റിസർച്ച് അസോസിയേറ്റിന്റെ മൂന്ന് ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.scert.kerala.gov.in ൽ ലഭിക്കും.