ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം പാലക്കാട്, വടക്കഞ്ചേരി സമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ ലോക കാഴ്ച ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പി.പി. സുമോദ് എം.എല്‍.എ. നിര്‍വഹിച്ചു. ഈ…
കോങ്ങാട് നിയോജകമണ്ഡലം നവകേരള സദസ് സംഘാടക സമിതി രൂപീകരിച്ചു. ഡിസംബര്‍ രണ്ടിന് കോങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ബഹുജന സദസിന്റെ സംഘാടനത്തിനായി അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ ചെയര്‍പേഴ്‌സണായും മണ്ണാര്‍ക്കാട് ഭൂരേഖ തഹസില്‍ദാര്‍…
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വിതരണം ചെയ്തതിനും കത്തിച്ചതിനും നെല്ലിയാമ്പതി പോബ്‌സ് ഗ്രൂപ്പിന് 10,000 രൂപ പിഴ ചുമത്തി. സീതാര്‍കുണ്ട് വ്യൂ പോയിന്റിലെ കടയിലൂടെ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിനും വില്‍പ്പന നടത്തിയതിനുമാണ് പിഴ ചുമത്തിയത്.…
ഡിസംബര്‍ ഒന്നിന് ചെര്‍പ്പുളശ്ശേരിയില്‍ നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി ഷൊര്‍ണൂര്‍ നിയോജകമണ്ഡലംതല സംഘാടകസമിതി രൂപീകരണ യോഗം നടന്നു. പി. മമ്മിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 501 അംഗ സംഘാടക സമിതിക്കും 101 അംഗ എക്‌സിക്യൂട്ടീവ്…
മൂന്ന് തദ്ദേശസ്ഥാപന പരിധിയില്‍ ഉള്‍പ്പെട്ട പേഴുങ്കര പാലത്തിന് സമീപം പാതയോരത്ത് പൂന്തോട്ടം സജ്ജീകരിച്ചു. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നവകേരളം മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്, പാലക്കാട് നഗരസഭ, പിരായിരി ഗ്രാമപഞ്ചായത്ത്…
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് മുതല്‍ ആരംഭിച്ച ദശദിന ശുചീകരണ യജ്ഞം നെന്മാറ ബ്ലോക്കില്‍ പുരോഗമിക്കുന്നു. ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലും ഓരോ ദിവസങ്ങളിലായി ഓരോ ഇടങ്ങള്‍ ശുചിയാക്കുമെന്ന് നവകേരളം ബ്ലോക്ക്…
കോട്ടായിയില്‍ ബസുകള്‍ നിര്‍ത്തിയിടുന്നതിന് കനാല്‍ സൈഫണ്‍ നിര്‍മിക്കുന്നതിന് ഭരണാനുമതിയായി. കോട്ടായി ഗവ സ്‌കൂളിന് മുന്നില്‍ കനാലിന് മുകളില്‍ സ്ലാബിട്ട് സൈഫണ്‍ നിര്‍മിക്കുന്നതിന് ഒരു കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചത്. കഴിഞ്ഞ ബജറ്റില്‍ പി.പി. സുമോദ് എം.എല്‍.എയാണ്…
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും നൂതന കൃഷി ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി കാലാവസ്ഥയും കൃഷിയും എന്ന പേരില്‍ കൊല്ലങ്കോട് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ ശാസ്ത്രജ്ഞനായിരുന്ന ഡോ. പി.ആര്‍. പിഷാരടിയുടെ…
സമഗ്ര ശിക്ഷാ കേരളയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി സ്‌കൂളുകളില്‍ ഫിലിം ക്ലബ്ബുകള്‍ വരുന്നു. കുട്ടികളില്‍ ഭാഷാവികാസവും സാഹിത്യ-സര്‍ഗാത്മക മേഖലകളില്‍ താത്പര്യം വര്‍ധിപ്പിക്കുകയുമാണ് ഫിലിം ക്ലബ്ബുകളുടെ…
പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനുള്ള കുത്തിവെപ്പ് എടുക്കുന്നതിന് പറമ്പിക്കുളം, മുതലമട എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളിലുള്ള ആദിവാസി കോളനികളിലെ ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് വാക്സിനേഷന്‍ സെന്ററുകളില്‍ എത്താനുള്ള ഗതാഗത സൗകര്യം ഒരുക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍ദേശിച്ചു. …
