കാസർഗോഡ്: പ്രവാസി സംരംഭക ഗ്രൂപ്പുകൾക്ക് മിനി ഡയറി ഫാം തുടങ്ങാൻ ജില്ലാ പഞ്ചായത്ത് അവസരമൊരുക്കുന്നു. കോവിഡാനന്തര ലോകത്തിലെ തൊഴിൽ നഷ്ടത്തിൽനിന്നും പ്രവാസികളെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവാസി…
കാസർഗോഡ്: ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കോവിഡ് -19 രോഗികൾ, രോഗ ലക്ഷങ്ങളുള്ളവർ, സമ്പർക്കപട്ടികയിലുള്ളവർ എന്നിവർക്കായുള്ള പ്രത്യേക ഒപി ആരംഭിക്കുന്നു. ഒ.പിയിൽ എത്തിച്ചേരുന്ന കോവിഡ്-19 രോഗ ലക്ഷണങ്ങളുളളവർ, പ്രാഥമിക സമ്പർക്കപട്ടികയിലുള്ളവർ, വീട്ടിൽ ചികിത്സയിൽ കഴിയുന്ന…
കാസർഗോഡ്: ജില്ലയിൽ 18 വയസ്സിനും 44 വയസ്സിനുമിടയിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിച്ചു. ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം, പ്രാഥമികാരോഗ്യ കേന്ദ്രം പള്ളിക്കര എന്നിവിടങ്ങളിൽ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് വാക്സിനേഷൻ നൽകി.
കാസർഗോഡ്: കോവിഡ്-19 വ്യാപനത്തിന്റെ സാഹചര്യത്തിൽ മാസ്‌ക്, പൾസ് ഓക്‌സിമീറ്റർ തുടങ്ങിയ പാക്ക് ചെയ്ത ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്ന മെഡിക്കൽ ഷോപ്പുകളിൽ കാസർകോട് ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി. നിയമ വിധേയമല്ലാത്ത പൾസ്…
കാസർഗോഡ്: ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് ജില്ലയിൽ വ്യാപക നാശനഷ്ടം. അഞ്ച് ട്രാൻസ്‌ഫോർമറുകൾക്ക് നാശനഷ്ടം സംഭവിച്ചു. 3215 ട്രാൻസ്‌ഫോർമറുകളുടെ വൈദ്യുതി ബന്ധം താൽക്കാലികമായി വിച്ഛേദിക്കേണ്ടി വന്നു. 270 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുനശിച്ചുപോയി. 532576 സർവീസ്…
ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത കാറ്റിലും മഴയിലും കാസർകോട് ജില്ലയിൽ ആകെ 135.48 ലക്ഷത്തിന്റെ കൃഷി നാശം കണക്കാക്കി. 183.86 ഹെക്ടറിൽ കൃഷിനാശം സംഭവിച്ചു. 2208 കർഷകർക്കാണ് കൃഷിനാശം നേരിട്ടത്. ഒമ്പത് വീടുകൾ പൂർണമായും…
കാസര്‍കോട് ജില്ലയില്‍ (മെയ് 15) ശനിയാഴ്ച 847 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 229 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 18331 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 31290 പേര്‍…
കാസർകോട് ജില്ലയിൽ കടൽക്ഷോഭവും മഴയും ശക്തമായി തുടരുന്നു. കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 85.666 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല. ചേരങ്കൈയിൽ നാലു വീടുകളിൽ…
കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് അനുസരിച്ച് സംസ്ഥാനത്ത് ഉണ്ടാകാനിടയുള്ള കനത്ത മഴയിലും ചുഴലിക്കാറ്റിലും കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ ഉണ്ടാകാനിടയുള്ള വൈദ്യുത തകരാറുകള്‍ പരിഹരിക്കുന്നതിന് കണ്‍ട്രോള്‍ റൂം തുറന്നു. വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകട സാധ്യതകളോ…
തൃക്കരിപ്പൂര്‍ സബ്‌സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മെയ് 15 ന് രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ തൃക്കരിപ്പൂര്‍ 33 കെ വി സബ്‌സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും.