കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 38 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. വെട്ടിക്കവല, ചടയമംഗലം, ചിതറ, ഇളമാട്, കരീപ്ര, എഴുകോണ്‍, ഇട്ടിവ,…
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ ‘ടേക്ക് എ ബ്രേക്ക്' പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന രജതജൂബിലി സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് എന്‍. സദാനന്ദന്‍ പിള്ള നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പന്ത്രണ്ടിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ…
കോവിഡ് പ്രതിസന്ധിയിലും സാധാരണക്കാര്‍ക്ക് കൈത്താങ്ങാകാന്‍ സഹകരണ വകുപ്പിന് കഴിഞ്ഞതായി സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി. എന്‍ വാസവന്‍. ചിതറ സര്‍വീസ് സഹകരണ ബാങ്കിലെ സഹകരണ ഹാള്‍ (വിവാഹ മണ്ഡപം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ്…
മേയര്‍മാരുടെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയായ മേയേഴ്‌സ് കൗണ്‍സില്‍ സെക്രട്ടറിയായി കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം മേയറുടെ ആസ്ഥാനത്ത് കോവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ തിരഞ്ഞെടുപ്പിലാണ് പ്രസന്ന ഏണസ്റ്റിനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തത്.…
വിഷരഹിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷ ക്യാമ്പയിന്‍ വ്യാപിപ്പിക്കണം എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ‘ജീവനം' പദ്ധതിയുടെ ഒന്നാംഘട്ട ധനസഹായ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൃക്ക…
ആരോഗ്യരംഗത്തെ ജനകീയ ആതുരാലയമായ എന്‍.എസ്. സഹകരണ ആശുപത്രി സാധാരണക്കാര്‍ക്ക് പ്രാപ്യമായ വേറിട്ട ആതുരാലയം ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വികസനത്തിന്റെ പുതിയ നാഴികക്കല്ല് കൂടി പിന്നിടുകയാണ് ഇപ്പോള്‍ എന്ന് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും…
ത്രിതല പഞ്ചായത്ത് സംവിധാനം ജനകീയാസൂത്രണ പ്രസ്ഥാനത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനകീയാസൂത്രണ പ്രസ്ഥാനം…
ജൈവകൃഷി പ്രോത്സാഹിപ്പിച്ച് വിഷരഹിത പച്ചക്കറി ജനങ്ങളിലേക്ക് എത്തിക്കുകയാണ് വിപണനമേളകളിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. ചടയമംഗലം കൃഷിഭവനില്‍ ഓണം പഴം-പച്ചക്കറി വിപണിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.…
കോവിഡ് പ്രതിസന്ധി ഘട്ടത്തിലും മികച്ച രീതിയില്‍ ജൈവകൃഷി നടത്തിയ കരീപ്രയിലെ കര്‍ഷക കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ അനുകരണീയ മാതൃകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കരീപ്ര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക…
ജനകീയാസൂത്രണം ജനകീയജനാധിപത്യ വിപ്ലവത്തിന് കരുത്ത് പകരുകയും അത് ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുഖ്യപങ്ക് വഹിക്കുകയും ചെയ്തതായി ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലി ആഘോഷം…